For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയൊരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നു! ഫസ്റ്റ്‌ഡേ കഴിഞ്ഞപ്പോള്‍ അത് മാറി! ഗിരീഷ് എഡി

  |

  വിനീത് ശ്രീനിവാസനും മാത്യു തോമസും ഒന്നിച്ച തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം പ്ലസ്ടു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ജൂലായ് 26ന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേല്‍പ്പ് തന്നെയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ ട്രെയിലറും പാട്ടുകളും തരംഗമായതുകൊണ്ടായിരുന്നു സിനിമയ്ക്കും മികച്ച സ്വീകാര്യത ലഭിച്ചത്.

  പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരേപോലെ നേടിയെടുത്തൊരു ചിത്രം കൂടിയായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി,വിശുദ്ധ ആംബ്രോസ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ വിജയത്തെക്കുറിച്ച് സംവിധായകന്‍ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗിരീഷ് എഡി ചിത്രത്തെക്കുറിച്ച് സംസാരിച്ചത്.

  ജെയ്‌സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അത് പരിഹരിക്കുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലുളള അവതരണം കൊണ്ടാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ശ്രദ്ധേയമാവുന്നത്. പ്ലസ്ടു പശ്ചാത്തലത്തില്‍ ഒരുങ്ങിയ മുന്‍കാല ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നതാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായെത്തിയ അനശ്വര രാജനും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഡിനോയ് പൗലോസിനൊപ്പം ചേര്‍ന്നാണ് സംവിധായകന്‍ ഗിരീഷ് എഡി തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ പലയിടത്തും ടിക്കറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് കുട്ടികളൊക്കെ വിളിക്കുന്നുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ടിക്കറ്റ് ഒപ്പിച്ച് തരുമോ എന്നൊക്കെ ചോദിച്ച് മെസേജ് വരുന്നുണ്ടെന്നും ഗിരീഷ് എഡി പറയുന്നു. ചെറിയാരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നുവെന്നും എന്നാല്‍ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ അത് മാറിയെന്നും സംവിധായകന്‍ പറഞ്ഞു. ഫസ്റ്റ് ഡേ നല്ല ബോക്‌സോഫീസ് കളക്ഷനും ലഭിച്ചിരുന്നു. മുക്കൂത്തി എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധിക്കപ്പെട്ട ശേഷമാണ് തനിക്ക് സിനിമയിലേക്ക് എന്‍ട്രി കിട്ടുന്നതെന്നും സംവിധായകന്‍ പറയുന്നു.

  ദളപതി വിജയ്‌യെക്കുറിച്ച് ബിഗില്‍ നായികമാരില്‍ ഒരാളുടെ വെളിപ്പെടുത്തല്‍! വൈറലായി നടിയുടെ വാക്കുകള്‍

  ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്യുന്ന കാലത്തും ഈ സ്‌ക്രിപ്റ്റ് തന്റെ കൈയ്യിലുണ്ടായിരുന്നു. മൂക്കൂത്തി ഇല്ലാതിരുന്നെങ്കില്‍ ഈ സ്‌ക്രിപ്റ്റ് വൈകിയേന എന്നും സംവിധായകന്‍ പറയുന്നു. മൂക്കൂത്തിയിലെ നായകനായ വിനീത് വഴിയാണ് നിര്‍മ്മാതാക്കളിലൊരാളായ ഷമീര്‍ ഇക്കാനെ (ഷമീര്‍ മുഹമ്മദ്) പരിചയപ്പെടുന്നത്. അങ്ങനെ അവരുടെ അടുത്ത് ചെന്ന് സ്‌ക്രിപ്റ്റ് പറയുന്നു. തുടര്‍ന്ന് ജോമോന്‍ ചേട്ടനെ പരിചയപ്പെട്ടു. ശേഷം അവര്‍ ഒന്നിച്ച് പടം പ്രൊഡ്യൂസ് ചെയ്യുകയായിരുന്നു.

  ആക്ഷന്‍ അവതാറില്‍ ടൊവിനോ തോമസ്! കല്‍ക്കിയുടെ കിടിലന്‍ സോംഗ് ടീസര്‍ പുറത്ത്‌

  കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിട്ടാണ് മാത്യു തോമസിനെ ചിത്രത്തിലേക്ക് വിളിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. ഒരു സ്റ്റാര്‍ ആയിട്ടല്ല മാത്യു നമ്മുടെ സെറ്റിലേക്ക് കയറുന്നത്. എല്ലാവരുടെയും ഒപ്പമുളള ഒരു കുട്ടിയായിട്ടാണ്. മറ്റു കുട്ടികളെ പോലെ തന്നെയായിരുന്നു മാത്യൂവും. കുമ്പളങ്ങിയുടെ വിജയം തെല്ലും ബാധിക്കാത്ത ഒരാള്‍. വളരെ പാവമാണ് അവന്‍. അതാവുമ്പോള്‍ അവരെകൊണ്ട് കൂടുതല്‍ പെര്‍ഫോം ചെയ്യിക്കാനും പറ്റും.

  സ്ത്രീകളെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് എന്തൊരഭിമാനത്തോടെയാണ് പറയുന്നത്! ബിഗ് ബോസിനെ വിമര്‍ശിച്ച് ചിന്മയി

  അടുത്ത ഹിറ്റിനായി തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍ | Filmibeat Malayalam

  കഴിഞ്ഞ മാര്‍ച്ചില്‍ വൊക്കേഷന്‍ സമയത്തായിരുന്നു ഷൂട്ടിംഗ് ആരംഭിച്ചതെന്നും അഞ്ച് സ്‌കൂളുകളിലായിട്ടാണ് സിനിമ ഷൂട്ട് ചെയ്തതെന്നും സംവിധായകന്‍ പറഞ്ഞു. എറണാകുളം-തൃശ്ശൂര്‍ അതിര്‍ത്തി ഗ്രാമങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍.

  English summary
  director gireesh ad says about thaneer mathan dinangal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X