twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍പ്രൈസുകള്‍ ഒരുപാടുളള ചിത്രം,പൃഥ്വിരാജിന്റെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സിനിമയെ കുറിച്ച് സംവിധായകന്‍

    By Prashant V R
    |

    ഇന്ത്യന്‍ സിനിമയിലെ ആദ്യ സമ്പൂര്‍ണ്ണ വിര്‍ച്വല്‍ സിനിമ പൃഥ്വിരാജ് പ്രഖ്യാപിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ചിങ്ങം ഒന്ന് പുതുവര്‍ഷ പുലരിയിലായിരുന്നു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം പൃഥ്വിരാജ് നടത്തിയത്. നവാഗതനായ ഗോകുല്‍ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ എല്ലാവരും ചോദിക്കുന്നൊരു കാര്യമാണ് എന്താണ് വെര്‍ച്വല്‍ സിനിമ എന്നത്. ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ചുളള വിശേഷങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഗോകുല്‍ രാജ് പങ്കുവെച്ചിരുന്നു.

    വളരെ കുറച്ച് ആള്‍ക്കാരെ വെച്ച്

    വളരെ കുറച്ച് ആള്‍ക്കാരെ വെച്ച് സിനിമ സാധാരണ രീതിയില്‍ ചെയ്യാനാവും എന്നതാണ് ഇതിന്റെ ഗുണമെന്ന് സംവിധായകന്‍ പറയുന്നു, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ അല്ലെങ്കില്‍ റിയല്‍ ടൈം വിഷ്വല്‍ എഫക്ട്‌സ് വെച്ച് സിനിമ ചെയ്യുമ്പോള്‍ ചിത്രീകരണം സ്റ്റുഡിയോയില്‍ തന്നെയാണ് നടക്കുന്നത്. കാട് മുതല്‍ മണലാരണ്യം വരെ സ്റ്റുഡിയോയില്‍ തന്നെ ചിത്രീകരിക്കാം. ഏത് ക്രിയേറ്റീവ് കണ്ടന്റും സ്റ്റുഡിയോയില്‍ ചിത്രീകരിക്കാം.

    ഇത്തരമൊരു സിനിമ

    ഇത്തരമൊരു സിനിമ ഇന്ത്യയില്‍ തന്നെ ആദ്യമായാണെന്നും സംവിധായകന്‍ പറയുന്നു. പാന്‍ ഇന്ത്യന്‍ രീതിയില്‍ വരുന്ന സിനിമയായതുകൊണ്ട് തന്നെ മലയാളത്തിന് പുറത്തുളള താരങ്ങളും അഭിനയിക്കുന്നുണ്ട്. സിനിമയെ സംബന്ധിച്ചുളള സര്‍പ്രൈസുകള്‍ ഒരുപാടുണ്ടെന്നും ഗോകുല്‍ പറയുന്നു. കേരളത്തിലെ ഒരു മിത്തിനെ രാജ്യാന്തര തലത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. അതില്‍ സൂപ്പര്‍ ഹീറോയുമുണ്ട്.

    Recommended Video

    Shaji Kailas Movie Kaduva Rolling Soon
    സൂപ്പര്‍ഹീറോ ആയും

    സൂപ്പര്‍ഹീറോ ആയും രാജുവേട്ടന്റെ കഥാപാത്രത്തെ എടുക്കാനാവും. എല്ലാവര്‍ക്കും അറിയുന്ന മിത്തിനെ മറ്റൊരു രീതിയില്‍ പ്രസന്റ് ചെയ്യുന്നു. ആക്ഷനും പാട്ടുകളും ഇമോഷണല്‍ രംഗങ്ങളും എല്ലാ ചേര്‍ന്ന പ്രോജക്ടാണിത്. ഹാര്‍ഡ് വെയറും എക്യൂപ്‌മെന്‍റ്സും വിദേശത്ത് നിന്നാണ് എത്തുന്നത്. അത് എത്തിക്കഴിഞ്ഞാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ പറയുന്നു.

    കഴിഞ്ഞ ഒമ്പത് വര്‍ഷമായി

    കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ ചിത്രത്തിന് പുറകെയാണ് താനെന്നും ഗോകുല്‍ പറഞ്ഞു. അവതാര്‍ പോലുളള സിനിമകള്‍ കണ്ടപ്പോഴാണ് റിയല്‍ ടൈം വിഷ്വല്‍ എഫക്ട്‌സിനോട് ആരാധന തോന്നുന്നത്. രാജുവേട്ടന്‍ എപ്പോഴും ടെക്‌നോളജിയെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണെന്നും ലോകസിനിമയിലെ സാങ്കേതിക രംഗത്തെ പുത്തന്‍ ചലനങ്ങള്‍ പഠിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ടെന്നും ഗോകുല്‍ പറയുന്നു.

    ഇതൊക്കെ അറിയുന്ന

    ഇതൊക്കെ അറിയുന്ന നടനും സംവിധായകനും കൂടിയാണ്. അതുകൊണ്ട് തന്നെ ഈ കണ്‍സെപ്റ്റ് തിരിച്ചറിയും എന്ന വിശ്വാസമുണ്ടായിരുന്നു. നിര്‍മ്മാതാവ് ലിസ്റ്റിന്‍ ചേട്ടനാണ് രാജുവേട്ടനിലേക്കുളള വഴിതുറന്നു തന്നത്. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ നിങ്ങളെ എനിക്കറിയില്ല. പറഞ്ഞതെല്ലാം നിങ്ങള്‍ ചെയ്യും എന്ന് എന്താണുറപ്പ് എന്ന് അദ്ദേഹം ചോദിച്ചു.

    തുടര്‍ന്ന് ടീസറും

    തുടര്‍ന്ന് ടീസറും രണ്ട് കണ്‍സപ്റ്റ് വീഡിയോകളും ചെയ്തു കാണിച്ചു. അപ്പോഴാണ് അദ്ദേഹത്തില്‍ നിന്നും മുന്നോട്ട് പോകാനുളള സിഗ്നല്‍ കിട്ടിയത്. കോവിഡ് വന്ന് പതിവ് സിനിമാ രീതികളെല്ലാം മാറ്റിയ സന്ദര്‍ഭത്തില്‍ മുന്നില്‍ വന്ന മറ്റൊരു ഓപ്ഷനും കൂടിയായി ഈ ടെക്‌നോളജിയെന്നും സംവിധായകന്‍ പറഞ്ഞു.

    Read more about: prithviraj
    English summary
    director gokul raj about Prithviraj Sukumaran's virtual production movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X