മമ്മൂട്ടിക്കൊപ്പമുളള രണ്ട് ചിത്രങ്ങള്‍ മനസിലുണ്ടെന്ന് ഹരിഹരന്‍! മാമാങ്കം ഓഡിയോ ലോഞ്ചില്‍ പറഞ്ഞത്‌

By Midhun Raj

Recommended Video

Veteran director Hariharn planning a big budget movie with Mammootty | FIlmiBeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിലെ മാസ്റ്റര്‍ ഡയറക്ടര്‍മാരില്‍ ഒരാളായ സംവിധായകനാണ് ഹരിഹരന്‍. ചരിത്ര സിനിമകളടക്കം അദ്ദേഹത്തിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ പോലുളള ചിത്രങ്ങള്‍ ഹരിഹരന്റെ സംവിധാന മികവ് കാണിച്ചുതന്ന സിനിമകളായിരുന്നു. രണ്ട് ചിത്രങ്ങളും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറി. ഒരു വടക്കന്‍ വീരഗാഥയിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.

വടക്കന്‍ വീരഗാഥ പോലെ

വടക്കന്‍ വീരഗാഥ പോലെ മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ പഴശ്ശിരാജയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരിവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജനപ്രിയ കൂട്ടുകെട്ടില്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം ഉടന്‍ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. കഴിഞ്ഞ ദിവസം നടന്ന മാമാങ്കം ഓഡിയോ ലോഞ്ചില്‍ മെഗാസ്റ്റാറിനൊപ്പമുളള സിനിമയെക്കുറിച്ച് ഹരിഹരന്‍ വീണ്ടും സുചനകള്‍ തന്നിരുന്നു.

മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങള്‍

മമ്മൂട്ടിക്കൊപ്പം രണ്ട് ചിത്രങ്ങള്‍ മനസിലുണ്ടെന്നാണ് അദ്ദേഹം ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ വ്യക്തമാക്കിയത്. എന്നാല്‍ ഇത് ചരിത്ര സിനിമയാണെന്ന കാര്യത്തില്‍ സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. മാമാങ്കം ചടങ്ങില്‍ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പുതിയ സിനിമകളെക്കുറിച്ച് ഹരിഹരന്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ വര്‍ഷം 75 കോടി രൂപ മുതല്‍മുടക്കില്‍ ഒരു ചിത്രം മമ്മൂട്ടിയെ വെച്ച് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എംടി വാസുദേവന്‍ നായരുടെ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലാണ് സിനിമ വരികയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിബര്‍ട്ടി ബഷീറിന്റെ നിര്‍മ്മാണത്തിലാണ് ചിത്രം ഒരുങ്ങുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം സിനിമയെക്കുറിച്ച് ഹരിഹരന്‍ തന്നെ ഉടന്‍ അറിയിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ ലെവലില്‍ നില്‍ക്കുന്ന ഒരു ചിത്രം തന്നെയാണ് ഇത്തവണയും മെഗാസ്റ്റാര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍

മാമാങ്കത്തിന്റെ ഓഡിയോ ലോഞ്ചില്‍ മുഖ്യാതിഥിയായിട്ടാണ് ഹരിഹരന്‍ പങ്കെടുത്തത്. മമ്മൂട്ടിയാണ് സംവിധായകനെ പൊന്നാട അണിയിച്ച് ആദരിച്ചത്. തന്നെ അണിയിച്ച പൊന്നാട ശിഷ്യനും മാമാങ്കത്തിന്റെ സംവിധായകനുമായ എം പദ്കുമാറിനെ ഹരിഹരന്‍ അണിയിച്ചിരുന്നു. മലയാളത്തില്‍ 2013ല്‍ പുറത്തിറങ്ങിയ ഏഴാമത്തെ വരവ് എന്ന ചിത്രമായിരുന്നു ഹരിഹരന്‍ ഒടുവില്‍ സംവിധാനം ചെയ്തിരുന്നത്.

എംടി വാസുദേവന്‍ നായരുടെ

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ തന്നെയായിരുന്നു ചിത്രം ഒരുങ്ങിയത്. എന്നാല്‍ സിനിമ വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബോക്‌സോഫീസിലും വലിയ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചില്ല. പഴശ്ശിരാജയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് ഹരിഹരന്‍ ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. പഴശ്ശിരാജ ബോക്‌സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ സിനിമകളിലൊന്നായിരുന്നു.

Read more about: mammootty hariharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X