ശ്രുതി ഹസ്സന് സംവിധായകന്റെ താക്കീത് !
പിതാവ് കമല്‍ ഹസ്സനെപ്പോലെതന്നെയാണ് മകള്‍ ശ്രുതി ഹസ്സനും, നല്ലൊരു പ്രൊഫഷണലാണ്. ഷൂട്ടിങ് സെറ്റിലും മറ്റും ശ്രുതി കാണിയ്ക്കാറുള്ള പ്രൊഫഷണലിസത്തെ പലരും പ്രശംസിച്ചിട്ടുമുണ്ട്. പക്ഷേ സംവിധായകന്‍ ഹരിയുടെ സെറ്റില്‍വച്ച് അങ്ങേയറ്റം പ്രൊഫഷണലായ ശ്രുതിയ്ക്ക് വഴക്കുകേള്‍ക്കേണ്ടിവന്നു.
സംവിധായകന്‍ ഹരി ഷൂട്ടിങ് സെറ്റില്‍ പലതരത്തിലുള്ള നിര്‍ബ്ബന്ധങ്ങള്‍ വെയ്ക്കാറുള്ള ആളാണ്. താരങ്ങളെ സെല്‍ഫോണും ലാപ്‌ടോപ്പുമൊന്നുമായി സെറ്റില്‍ വരാനും ഇടവേളകളില്‍ ഇവ ഉപയോഗിക്കാനും ഹരി സമ്മതിക്കാറില്ല. ഹരിയുടെ രീതിയറിവായുന്ന താരങ്ങളെല്ലാം ഇക്കാര്യങ്ങള്‍ സെറ്റില്‍ പാലിയ്ക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്.

എന്നാല്‍ ആദ്യമായി ഹരിയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന ശ്രുതി ഹസ്സന് അദ്ദേഹത്തിന്റെ രീതികളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ശ്രുതി സെല്‍ഫോണുമായിട്ടാണ് സെറ്റിലെത്തിയത്. ഇടനേരത്ത് ശ്രുതി സെല്‍ഫോണ്‍ ഉപയോഗിക്കുകയും ചെയ്തു.
ഇതുകണ്ട് കലികയറിയ ഹരി ഉയര്‍ന്ന ശബ്ദത്തില്‍ ശ്രുതിയെ വഴക്കുപറയുകയും ഫോണ്‍ ഉപയോഗിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തുവത്രേ. ഹരിയുടെ കലികണ്ട് ശ്രുതി പകച്ചുപോയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇത്രയും പ്രൊപഷണലായ ശ്രുതിയ്ക്ക് പറ്റിയ ഒരക്കിടിയായിപ്പോയി ഇതെന്ന് പറഞ്ഞാല്‍മതിയല്ലോ.
താരങ്ങളും ടെക്‌നീഷ്യന്‍മാരും ഷൂട്ടിങ്ങിനിടെ മറ്റ് പരിപാടികളില്‍ മുഴുകിയാല്‍ അത് ചിത്രത്തിന്റെ പെര്‍ഫക്ഷനെ ബാധിയ്ക്കുമെന്നും അവരുടെ ശ്രദ്ധ ഷൂട്ടിങ്ങില്‍ നിന്നും മാറിപ്പോകുമെന്നുമുള്ളതുകൊണ്ടാണ് ഹരി സെല്‍ഫോണിനും മറ്റും സെറ്റില്‍ കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്തുന്നത്.


Click it and Unblock the Notifications











