ആ രണ്ട് സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നി, മോഹന്‍ലാലിന് ഒപ്പമുള്ള ചിത്രം നടന്നില്ലെന്നും ജയരാജ്

വ്യത്യസ്തമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ജയരാജ്. അവാര്‍ഡ് സിനിമകളുടെ വക്താവായാണ് അറിയപ്പെടുന്നതെങ്കിലും കൊമേഴ്‌സ്യല്‍ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് അദ്ദേഹം. ഭരതനൊപ്പം സഹസംവിധായകനായി തുടങ്ങിയാണ് ജയരാജ് തന്റെ കരിയറിന് തുടക്കമിട്ടത്. വിജയമാവുമെന്ന് കരുതിയ സിനിമകള്‍ വന്‍പരാജയമായി മാറുകയും, അപ്രതീക്ഷിതമായി ചില സിനിമകള്‍ മികച്ച വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഞാന്‍ ചെയ്തതില്‍ ഏറ്റവും വലിയ പരാജയമുണ്ടാക്കിയ സിനിമകളായിരുന്നു മില്ലേനിയം സ്റ്റാഴ്സും, അറേബ്യയും. രണ്ടും പ്രതീക്ഷയോടെ ചെയ്ത സിനിമകളായിരുന്നു പക്ഷേ പരാജയപ്പെട്ടു. എന്നാല്‍ ബോക്സ് ഓഫീസില്‍ വിജയിക്കുമെന്ന് പ്രതീക്ഷയില്ലാതെ ചെയ്ത 'ദേശാടനം' പോലെയുള്ള സിനിമകള്‍ വിജയമായെന്നും സംവിധായകന്‍ പറയുന്നു.

'ഫോര്‍ ദി പീപ്പിള്‍' എന്ന സിനിമയും എനിക്ക് കൊമേഴ്സ്യലി വിജയം നല്‍കിയ സിനിമയാണ്. പക്ഷേ അതിന്റെ തുടര്‍ച്ചയായ 'ബൈ ദി പീപ്പിള്‍' കാര്യമായ ചലനമുണ്ടാക്കാതെ പോയി. 'ഒറ്റാല്‍', 'കരുണം', 'ശാന്തം' പോലെയുള്ള സിനിമകള്‍ പോലും നഷ്ടമുണ്ടാക്കിയില്ലെന്നും ജയരാജ് പറയുന്നു.

jayaraj, Mohanlal

പക്ഷേ വന്‍വിജയമാകുമെന്ന് പ്രതീക്ഷിച്ച് ചെയ്ത സിനിമകള്‍ ബോക്സോഫീസില്‍ വീണു. മോഹന്‍ലാലുമായി ഒരു സിനിമ നടക്കാതെ പോയതിലും സങ്കടമുണ്ട്. ദേശാടനത്തിനു ശേഷം ഒരു കഥ പ്ലാന്‍ ചെയ്തതാണ്. പക്ഷേ എന്റെ ചില സ്വകാര്യ വിഷയങ്ങള്‍ കാരണം അത് പിന്നീട് നടന്നില്ലെന്നും ജയരാജ് പറയുന്നു.

പൃഥ്വിരാജിന്റേയും ദിലീപിന്റേയും നായികയായ വേദികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Read more about: mohanlal jayaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X