»   » മമ്മൂട്ടി എന്ന നടനോട് ഇത്രയുമധികം ആദരവും സ്‌നേഹവും തോന്നുന്നതിന്റെ കാരണം, സംവിധായകന്‍

മമ്മൂട്ടി എന്ന നടനോട് ഇത്രയുമധികം ആദരവും സ്‌നേഹവും തോന്നുന്നതിന്റെ കാരണം, സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സംവിധായകന്‍ ജയരാജ്. സംവിധായകനായിരുന്നുവെങ്കിലും ഒരു നല്ല എഴുത്തുകാരനാകാന്‍ തന്നെ പ്രേരിപ്പിച്ചത് മമ്മൂട്ടിയാണ്.

ഒരാളുടെ കഴിവുകളെ അവരേക്കാള്‍ നന്നായി മനസിലാക്കാന്‍ മമ്മൂട്ടിയ്ക്ക് കഴിയും. അതുക്കൊണ്ട് തന്നെയാണ് അദ്ദേഹത്തോട് ഇത്രയുമധികം ആദരവും സ്‌നേഹവും തോന്നാന്‍ കാരണമെന്നും ജയരാജ് പറഞ്ഞു.

ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ പലരെയും സമീപിച്ചിരുന്നു. പക്ഷേ തിരക്കഥ എഴുതാന്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ഇനി നീ ആരെയും തിരയണ്ട.

mammootty-02

തിരക്കഥ നീ തന്നെ എഴുതിയാല്‍ മതിയെന്നായിരുന്നുവത്രേ മമ്മൂട്ടിയുടെ മറുപടി. നിനക്കതിന് കഴിയും. എന്തെങ്കിലും തിരത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ രഞ്ജിത്തിനെ കൊണ്ട് ചെയ്യിക്കാമെന്നും പറഞ്ഞു.

അങ്ങനെയാണ് ലൗഡ് സ്പീക്കറിന്റെ കഥ ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. തിരക്കഥ പൂര്‍ത്തിയായ ശേഷം മമ്മൂട്ടി വായിച്ചു. തിരക്കഥ ഇതുതന്നെ മതി, മാറ്റങ്ങളൊന്നും വേണ്ടെന്നുമായിരുന്നു മമ്മൂട്ടിയുടെ പറഞ്ഞത്.

English summary
Director Jayarajan about Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam