twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2വില്‍ മിസ് ചെയ്ത സീന്‍ തെലുങ്കില്‍ കൊണ്ടുവരും, ലാലേട്ടനും അത് ഇഷ്ടമായെന്ന് ജീത്തു ജോസഫ്‌

    By Midhun Raj
    |

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2വിന് മികച്ച വരവേല്‍പ്പാണ് ലോകമെമ്പാടുമുളള പ്രേക്ഷകര്‍ നല്‍കിയത്. ആകാംക്ഷകള്‍ക്കൊടുവില്‍ വന്ന ചിത്രം സിനിമാ പ്രേമികള്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ജീത്തു ജോസഫ് രണ്ടാം ഭാഗം ഒരുക്കിയത്. താരങ്ങളുടെ പ്രകടനത്തിനൊപ്പം തന്നെ സംവിധായകന്റെ തിരക്കഥയ്ക്കും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്.

    ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ ചിത്രം തെലുങ്കിലും ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് സൂപ്പര്‍ താരം വെങ്കിടേഷ് തന്നെ വീണ്ടും നായകനായി എത്തുന്നു.

    മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം

    മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. മീന തന്നെയാണ് തെലുങ്ക് ദൃശ്യം 2വിലും നായികയായി എത്തുന്നത്. ദൃശ്യത്തിന്റെ ആദ്യഭാഗവും തെലുങ്കില്‍ വലിയ വിജയമായിരുന്നു. അതേസമയം തെലുങ്ക് റീമേക്കിന് കുറിച്ചുളള ഒരു വിവരം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് പങ്കുവെച്ചിരുന്നു.

    മലയാളത്തില്‍ മിസ് ചെയ്ത ഒരു രംഗം

    മലയാളത്തില്‍ മിസ് ചെയ്ത ഒരു രംഗം ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ ഉണ്ടാവുമെന്നാണ് സംവിധായകന്‍ അറിയിച്ചത്. മോഹന്‍ലാലിനും അത് ഇഷ്ടമായെന്നും ജീത്തു ജോസഫ് അഭിമുഖത്തില്‍ പറയുന്നു. ഒരു രംഗത്തില്‍ ജോര്‍ജ്ജുകുട്ടിയെ ആ സി ഐയുടെ മുറിയില്‍ കൊണ്ടു വന്നിരുന്നെങ്കില്‍ അതിന് വേറൊരു ഫീല്‍ ഉണ്ടായേനെ. എഡിറ്റിംഗ് കഴിഞ്ഞപ്പോഴാണ് ഞാനത് ഓര്‍ത്തത്. അത് മിസ് ചെയ്തു.

    സിനിമ കണ്ടു കഴിഞ്ഞപ്പോള്‍

    സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അതോര്‍ത്തു. തെലുങ്കില്‍ അങ്ങനെ ഒരു സീന്‍ ആഡ് ചെയ്തിട്ടുണ്ട്. ജോര്‍ജ്ജുക്കുട്ടി വേറൊരു ആവശ്യത്തിന് സി ഐയോട് സംസാരിക്കുമ്പോഴും അറിയാതെ ഒരു നോട്ടം നോക്കുന്ന രംഗം. ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു. തെലുങ്കില്‍ എങ്ങനെയൊക്കെയാണെന്ന് ചോദിച്ച്. ലാലേട്ടാ ഞാന്‍ മലയാളത്തില്‍ മിസ് ചെയ്ത ഒരു കാര്യമുണ്ട്. അത് തെലുങ്കില്‍ കൊണ്ടു വരുന്നെന്ന് പറഞ്ഞു.

    ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു

    ലാലേട്ടനും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു. അഭിമുഖത്തില്‍ ജീത്തു ജോസഫ് വ്യക്തമാക്കി. അതേസമയം തെലുങ്കില്‍ നടി സുപ്രിയയായിരുന്നു ദൃശ്യം ആദ്യ ഭാഗം സംവിധാനം ചെയ്തത്. മീനയും എസ്തര്‍ അനിലും തെലുങ്കിലും തങ്ങളുടെ റോളുകളില്‍ എത്തിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി ദൃശ്യം തെലുങ്ക് പതിപ്പ്. ദൃശ്യത്തിന് തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ചൈനീസ്, സിംഹള ഭാഷകളിലും റീമേക്ക് പതിപ്പുകള്‍ വന്നിരുന്നു.

    Read more about: mohanlal jeethu joseph
    English summary
    director jeethu joseph gives an update of drishyam 2 telugu remake movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X