ദൃശ്യം 3യുടെ ഗംഭീര ക്ലൈമാക്‌സ് കൈയ്യിലുണ്ട്, മൂന്നാം ഭാഗത്തെ കുറിച്ച് ജീത്തു ജോസഫ്‌

By Midhun Raj

ദൃശ്യം 2വിന്റെ വലിയ വിജയത്തിന് പിന്നാലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‌റെ മൂന്നാം ഭാഗത്തിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മികച്ച വരവേല്‍പ്പാണ് ദൃശ്യത്തിന് രണ്ടാം ഭാഗത്തിന് ലോകമെമ്പാടുമുളള സിനിമാ പ്രേമികളില്‍ നിന്നും ലഭിച്ചത്. ജീത്തു ജോസഫിന്റെ തിരക്കഥയും മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനവും സിനിമയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. ആമസോണ്‍ പ്രൈം വഴിയാണ് ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് സിനിമ ഒടിടിയിലൂടെ കണ്ടത്.

drishyam

ദൃശ്യം 2 വമ്പന്‍ വിജയമായതിന് പിന്നാലെയാണ് സിനിമയുടെ മൂന്നാം ഭാഗവും വരുമെന്ന സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയായിരുന്നു ഇതേകുറിച്ച് ആദ്യം പ്രതികരിച്ചത്. ഇപ്പോഴിതാ സംവിധായകന്‍ ജീത്തു ജോസഫും ദൃശ്യം 3യെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജീത്തു ജോസഫ് സംസാരിച്ചത്. ദൃശ്യം 3യ്ക്ക് വേണ്ടിയുളള ഗംഭീര ക്ലൈമാക്‌സ് തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു.

ഇത് മോഹന്‍ലാലുമായും ആന്റണി പെരുമ്പാവൂരുമായും ചര്‍ച്ച ചെയ്തു. അവര്‍ക്കും ഇഷ്ടമായിട്ടുണ്ട്. എന്നാല്‍ സിനിമ ഉടനെ ഉണ്ടാകില്ല. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും കഴിഞ്ഞേ ദൃശ്യത്തിന് മൂന്നാം ഭാഗം ഉണ്ടാകൂ. ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം പുതിയ കാര്യങ്ങള്‍ കിട്ടിയാല്‍ അതേകുറിച്ച് ആലോചിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

ദൃശ്യം 2വിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സന്തോഷമുണ്ടെന്നും ജീത്തു പറയുന്നു. ഇതുവരെ ചിന്തിക്കാത്ത കാര്യങ്ങളാണ് ആളുകള്‍ കണ്ടെത്തുന്നത്. ദൃശ്യം 2വില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയത് ബോധപൂര്‍വ്വമായിരുന്നു. കഴിവുളള ഒരുപാട് കലാകാരന്‍മാര്‍ മലയാളത്തില്‍ ഉണ്ട്. എന്നാല്‍ ഇവരെ പലരും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താറില്ല. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് എന്റെ നിലപാട്. എന്നാല്‍ ഇപ്പോഴും പുതുമുഖങ്ങളെ വെച്ച് മാത്രം ഒരു സിനിമ ഉണ്ടാക്കാനുളള ധൈര്യമില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

Read more about: mohanlal jeethu joseph drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X