twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2 റിലീസിനെ കുറിച്ച് ജീത്തു ജോസഫ്, നിര്‍മ്മാതാവിന്‌റേതാണ് അന്തിമ തീരുമാനം, ഞാനതിനെ പിന്തുണച്ചു

    By Midhun Raj
    |

    മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പുര്‍ത്തിയായത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ജോര്‍ജ്ജുകുട്ടിയും കുടുംബവും വീണ്ടും വരുന്നത്. ലാലേട്ടനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ ഹസന്‍, സിദ്ധിഖ്, ആശാ ശരത്ത് തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ കഥാപാത്രങ്ങളായി വീണ്ടും എത്തുന്നു. ഒപ്പം ചില പുതിയ താരങ്ങളും ദൃശ്യം 2വില്‍ അഭിനയിച്ചിരിക്കുന്നു.

    ഒരു ദുരന്തത്തെ അതീജിവിച്ച ജോര്‍ജ്ജുകുട്ടിയുടെയും കുടുംബത്തിന്‌റെയും പിന്നീടുളള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. അതേസമയം പുതുവത്സര ദിനത്തിലാണ് ദൃശ്യം 2വിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. തിയ്യേറ്ററുകള്‍ വഴി എത്തുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച ചിത്രം ഒടിടി വഴിയാണ് റിലീസ് ചെയ്യുന്നത്. ടീസറിലാണ് ആമസോണ്‍ പ്രൈം വഴിയാണ് സിനിമ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ കാണിച്ചത്.

    ദൃശ്യം 2 ഒടിടി റിലീസാക്കിയതിന്‌റെ

    ദൃശ്യം 2 ഒടിടി റിലീസാക്കിയതിന്‌റെ കാരണം എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ജീത്തു ജോസഫ് തുറന്നുപറഞ്ഞിരുന്നു. തിയ്യേറ്റര്‍ റിലീസിനോടായിരുന്നു ആദ്യം ഞങ്ങള്‍ക്ക് ആഭിമുഖ്യമെന്നും എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സംവിധായകന്‍ പറഞ്ഞു. നിര്‍മ്മാതാവിന്‌റേതാണ് അന്തിമ തീരുമാനമെന്ന് ജീത്തു ജോസഫ് പറയുന്നു.

    അതിനെ പിന്തുണയ്ക്കുകയാണ്

    അതിനെ പിന്തുണയ്ക്കുകയാണ് താന്‍ ചെയ്തത്. തിയ്യേറ്റര്‍ റിലീസ് സാധിക്കാതെ പോയതില്‍ എനിക്ക് ദുഖവുമുണ്ട്. അത് ആന്റണിക്കുമുണ്ട്. തിയ്യേറ്ററില്‍ ആളുകളുടെ ആരവങ്ങള്‍ക്കിടയില്‍ കാണണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാഹചര്യം അതല്ല, അപ്പോ ഇങ്ങനെ ഒരു പ്ലാന്‍ വന്നു, ഞാനതിനെ പിന്തുണച്ചു.

    ആമസോണ്‍ പ്രതിനിധി

    ആമസോണ്‍ പ്രതിനിധി ആന്റണിയെ സമീപിച്ചിരുന്നു എന്നും ജീത്തു ജോസഫ് പറഞ്ഞു. പക്ഷേ അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിരുന്നില്ല. തിയ്യേറ്ററില്‍ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തിലാണ് നമ്മളും ഇത്രനാള്‍ ഇത് ഹോള്‍ഡ് ചെയ്തത്. പക്ഷേ യുകെയില്‍ വീണ്ടും ഔട്ട്‌ബ്രേക്ക് ഉണ്ടാവുന്നു. വിമാനത്താവളങ്ങള്‍ അടയ്ക്കുന്നു അങ്ങനെ വന്നപ്പോഴാണ് ഡിസംബറിലാണ് ഒടിടി തീരുമാനം എടുക്കുന്നത്. ജീത്തു ജോസഫ് പറഞ്ഞു.

    ദൃശ്യം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്താല്‍

    ദൃശ്യം തിയ്യേറ്ററുകളില്‍ റിലീസ് ചെയ്താല്‍ ആളുകള്‍ വരുമോ എന്ന സംശയമുണ്ടായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. ഫാമിലിയൊക്കെ ഇപ്പോഴും മടിച്ചുനില്‍ക്കുകയാ. പലരുമായിട്ടും സംസാരിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയുണ്ട്. തിയ്യേറ്ററില്‍ ഇറങ്ങി നാലഞ്ച് ദിവസം കഴിയുമ്പോള്‍ ഒരു പൈറേറ്റഡ് കോപ്പി ഇറങ്ങിയാല്‍ സിനിമ തീര്‍ന്നു. അപ്പോള്‍ അത് നല്ല രീതിയില്‍ ഓണ്‍ലൈനില്‍ എന്തുകൊണ്ട് റിലീസ് ചെയ്തുകൂടാ എന്ന ആലോചന വന്നു, തുടര്‍ന്ന് നിര്‍മ്മാതാവിന്‌റെ തീരുമാനത്തെ താനും പിന്തുണച്ചു, അഭിമുഖത്തില്‍ ജീത്തു ജോസഫ് വ്യക്തമാക്കി.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: mohanlal jeethu joseph
    English summary
    director jeethu joseph reveals the reason of drishyam 2 movie ott release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X