മഞ്ജു വാര്യരെ വെച്ചുളള ചിത്രത്തിന്റെ തലേന്ന് ഉറങ്ങിയിട്ടില്ല, കാരണം പറഞ്ഞ് ജിസ് ജോയ്
ഫീല്‍ഗുഡ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകരില്‍ ഒരാളാണ് ജിസ് ജോയ്. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ജിസ് ജോയിയുടെതായി സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ് എന്നീ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ആദ്യ മൂന്ന് സിനിമകളിലും ആസിഫ് അലി നായകനായപ്പോള്‍ നാലാമത്തെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകവേഷത്തില്‍ എത്തിയത്. പരസ്യ സംവിധായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ ശേഷമാണ് ജിസ് ജോയ് സിനിമാ സംവിധായകനായത്.
നടി ജയശ്രീ ആരാധ്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം
സിനിമകള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളുടെ അനുഭവങ്ങളും ജിസ് ജോയ് അഭിമുഖങ്ങളില്‍ പങ്കുവെക്കാറുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളെ വെച്ച് പരസ്യ ചിത്രങ്ങള്‍ ഒരുക്കിയിരുന്നു ജിസ് ജോയ്. അതേസമയം താന്‍ ഏറെ മാനസിക സമ്മര്‍ദ്ദം അനുഭവിച്ച് ചിത്രീകരിച്ച ഒരു പരസ്യ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരെ വെച്ചായിരുന്നു അന്ന് ജിസ് ജോയ് പരസ്യ ചിത്രം എടുത്തത്. അന്ന് ചിത്രീകരണത്തിന് തലേദിവസം ഉണ്ടായ സമ്മര്‍ദ്ദത്തെ കുറിച്ചാണ് സംവിധായകന്‍ മനസുതുറന്നത്. മഞ്ജു വാര്യരെ വെച്ച് പരസ്യം ചെയ്തതിന്‌റെ തലേന്ന് താന്‍ ഉറങ്ങിയിട്ടില്ലെന്ന് ജിസ് ജോയ് പറയുന്നു. സിനിമ ചെയ്യുന്നതിനേക്കാള്‍ ടെന്‍ഷന്‍ പരസ്യ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് ചില സമയത്തുണ്ടാകാറുണ്ടെന്ന് ജിസ് ജോയ് പറഞ്ഞു.

മഞ്ജു വാര്യരെ വെച്ചൊരു പരസ്യം ചെയ്തതിന്‌റെ തലേന്ന് ഞാന്‍ ഉറങ്ങിയിട്ടില്ല. വലിയ ക്യാന്‍വാസിലുളള പരസ്യമായിരുന്നു അത്. മഞ്ജു സെറ്റില്‍ വന്നപ്പോള്‍ ഇത് ഞാന്‍ ചെയ്യുന്ന പരസ്യം തന്നെയാണോ എന്ന രീതിയില്‍ അത്ഭുതപ്പെട്ടിരുന്നു. പരസ്യത്തിന്‌റെ ഒരു പ്രധാന പ്രശ്‌നം എന്തെന്നാല്‍ അത് അടുത്ത ദിവസം റീഷൂട്ട് ചെയ്യാന്‍ പറ്റില്ല എന്നതാണെന്ന് സംവിധായകന്‍ പറയുന്നു.

ഒറ്റദിവസം കൊണ്ട് തന്നെ ചെയ്തുതീര്‍ക്കണം അത്. സിനിമ അങ്ങനെയല്ലല്ലോ, അപ്പോള്‍ അതിന്‌റെതായൊരു പ്രഷര്‍ വരും. മഞ്ജുവുമൊത്തുളള പരസ്യം ചെയ്യുന്നതിന്‌റെ തലേന്ന് ഉറക്കം വരാതിരുന്നത് കൊണ്ട് ഞാന്‍ പാതിരാത്രിയില്‍ കുത്തിയിരുന്ന് ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമ കണ്ടു. ശേഷം കുറച്ചുനേരം കിടന്നുറങ്ങിയിട്ടാണ് ഞാന്‍ അതിന്‌റെ സെറ്റിലേക്ക് പോകുന്നത്.
Recommended Video

അത്രത്തോളം മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ജോലിയാണ് പരസ്യ ചിത്രീകരണം. അഭിമുഖത്തില്‍ ജിസ് ജോയ് പറഞ്ഞു. അതേസമയം ഡബ്ബിംഗ് രംഗത്തും മലയാളത്തില്‍ തിളങ്ങിയ ആളാണ് ജിസ് ജോയ്. അല്ലു അര്‍ജുന് വേണ്ടി സ്ഥിരം ഡബ്ബ് ചെയ്യുന്ന ആളാണ് ജിസ് ജോയ്. ആര്യ മുതല്‍ അല്ലുവിന് സംവിധായകന്‍ ശബ്ദം നല്‍കുന്നു. ആര്യ എന്ന ചിത്രം മുതല്‍ അല്ലുവിന് വേണ്ടി ജിസ് ജോയി ശബ്ദം നല്‍കിയിരുന്നു.


Click it and Unblock the Notifications











