twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം നടക്കുമ്പോഴാണ് പാചകക്കാര് വരുന്നത്, ഒരിക്കലും നടക്കാത്ത കാര്യമാണത്, സിദ്ധിഖ് ലാലിനെ കുറിച്ച് ജിസ് ജോയ്

    By Midhun Raj
    |

    സിദ്ധിഖ് ലാല്‍ സിനിമകളിലെ രസകരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംവിധായകന്‍ ജിസ് ജോയ്. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയപ്പെട്ട സംവിധായക കൂട്ടുകെട്ടിനെ കുറിച്ച് ജിസ് ജോയ് മനസുതുറന്നത്. ഞാന്‍ എന്റെ സിനിമകളില്‍ നന്ദി ടൈറ്റില്‍ കാര്‍ഡില്‍ കൊടുക്കുമ്പോള്‍ ആദ്യം അതില്‍ കൊടുക്കുന്ന പേര് സിദ്ധിഖ് ലാലിന്‌റെതാണ്. കാരണം അവര് നമ്മളെയെല്ലാം സിനിമകളിലൂടെ നന്നായി രസിപ്പിച്ച ആളുകളാണ്. ഒരു ഉല്‍സവത്തിന് പോയ ഫീലാണ് അവരുടെ സിനിമകള്‍. സിനിമയുടെ സ്‌ക്രീന്‍ റിയാലിറ്റി എന്നുപറയുന്ന സാധനമുണ്ട്.

    sidhiquelal-jisjoy

    ചില സാധനങ്ങള്‍ നമ്മളെ പറഞ്ഞ് പറ്റിക്കണം, നമ്മളെ വിശ്വസിപ്പിക്കണം. അങ്ങനെ സംഭവിച്ചിട്ടുണ്ടാകും. ഇപ്പോള്‍ ഗോഡ് ഫാദര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സ് ആലോചിച്ചുനോക്കിക്കെ. അവിടെ കല്യാണം നടക്കുമ്പോഴാണ് ഭക്ഷണം പാചകം ചെയ്യുന്ന ആളുകള് വരുന്നത്. ഒരിക്കലും നടക്കാത്തൊരു കാര്യമാണത്. നമ്മള് കണ്ടുശീലിച്ചിട്ടുളളത് വേറെയാണ്. തലേദിവസം രാത്രി പാചകക്കാര് വന്നിട്ടുണ്ടാവില്ലെ. അവര് ഉച്ചയ്ക്കാണോ വരുന്നത്. എന്നാല്‍ നമ്മളത് വിശ്വസിക്കാന്‍ തയ്യാറാണ് അതാണ് സിനിമ. അതും ഇത്രയും വര്‍ഷം വിശ്വസിച്ചിരുന്നു. അതാണവരുടെ ബ്രില്യന്‍സ്.

    അത് പിടികിട്ടുക എന്നത്, ഇത് വര്‍ക്കൗട്ടാവും എന്ന് പറയുന്ന സാധനമില്ലെ അത് ദൈവമായിട്ട് കൊടുക്കുന്ന സാധനമാണ്. ഇപ്പോ സ്വന്തം ബ്രദറ് മരിച്ചത് എങ്ങനെയെന്ന് അറിയാന്‍ വേണ്ടി കണ്ണൂര് നിന്നും എറണാകുളത്തേക്ക് മുത്തശ്ശനും മുത്തശ്ശിയുമായിട്ട് വരുന്ന പെണ്‍കുട്ടി, അവളെ വളയ്ക്കാനായിട്ട് വെറുതെ നാല് പേര് ബ്രദറുടെ കൂട്ടുകാരെന്ന് പറയുകയും ആ ഒരു ഒറ്റ ഡയലോഗ് വെച്ച് അവരുടെ ലൈഫ് മിസ്രബിള്‍ ആയിപ്പോവുകയും ആണ്.

    ഗ്ലാമറസായി നടി, പുത്തന്‍ ചിത്രങ്ങള്‍ കാണാം

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

    എന്ത് മനോഹരമായ ചിന്തയാണെന്ന് നോക്കിക്കെ. ഇപ്പോഴും ചിരിക്കും അതൊക്കെ. ജിസ് ജോയ് പറഞ്ഞു. അതേസമയം ത്രില്ലര്‍ സിനിമകള്‍ എടുക്കാനാണ് കൂടുതല്‍ എളുപ്പമെന്നും ജിസ് ജോയ് പറഞ്ഞു. ത്രില്ലര്‍ ചെയ്യാന്‍ എളുപ്പമാണ്. ലോകത്ത് ഏത് ഭാഷകളില്‍ നിന്നുവേണമെങ്കിലും റെഫറന്‍സ് എടുക്കാം. പക്ഷേ ഹ്യൂമര്‍ പടങ്ങള്‍ക്ക് അത് പറ്റില്ല. കാരണം അവിടത്തെ ഹ്യൂമറ് ഇവിടെ വര്‍ക്കൗട്ട് ആവണമെന്നില്ല. വേറെ നാട്ടിലെ ഹ്യൂമറ് ഇവിടെ ചെയ്താല്‍ വര്‍ക്കൗട്ടാവില്ല, സംവിധായകന്‍ പറഞ്ഞു.

    Read more about: jis joy sidhique lal
    English summary
    director jis joy reveals unknown facts in sidhique lal team blockbuster movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X