ആ സിനിമ എന്നെ ഞെട്ടിച്ചുകളഞ്ഞു! ബൈസിക്കിള്‍ തീവ്‌സ് കണ്ട് ദിലീപ് പറഞ്ഞതിനെക്കുറിച്ച് ജിസ് ജോയി

By Midhun Raj

Recommended Video

ആസിഫ് അലി സിനിമ കണ്ടു ഞെട്ടി ദിലീപ് | filimbeat Malayalam

ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കിയുളള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി ത്രില്ലറായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം തന്നെ ലഭിച്ചു. ട്വിസ്റ്റുകളാല്‍ സമ്പന്നമായൊരു ചിത്രം കൂടിയായിരുന്നു ബൈസിക്കിള്‍ തീവ്‌സ്.

ബൈസിക്കിള്‍ തീവ്‌സിനു ശേഷമിറങ്ങിയ സണ്‍ഡേ ഹോളിഡേയും ജിസ് ജോയുടെതായി വലിയ വിജയം നേടിയിരുന്നു. ആസിഫ് തന്നെയായിരുന്നു ചിത്രത്തിലും നായകനായത്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷമുളള ജിസ് ജോയിയുടെ മൂന്നാമത്തെ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ആദ്യ ചിത്രം ബൈസിക്കിള്‍ തീവ്‌സ് കണ്ട് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ ജിസ് ജോയി വെളിപ്പെടുത്തിയിരുന്നു.

ബൈസിക്കിള്‍ തീവസ് എന്ന ചിത്രം

ബൈസിക്കിള്‍ തീവസ് എന്ന ചിത്രം

ആസിഫ് അലി-ജിസ് ജോയി കൂട്ടുകെട്ടില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബൈസിക്കിള്‍ തീവ്‌സ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയും ചെയ്തു. താരങ്ങളുടെ പ്രകടനത്തേക്കാള്‍ ചിത്രത്തിന്റെ കഥ തന്നെയായിരുന്നു മികച്ചുനിന്നത്. ആസിഫ് അലിയുടെ നായികയായി അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ അഭിനയിച്ചു. ഇവര്‍ക്കൊപ്പം സലീംകുമാര്‍,വിജയ് ബാബു,സിദ്ധിഖ്,കെപിഎസി ലളിത. സൈജു കുറുപ്പ്,അജു വര്‍ഗീസ് തുടങ്ങിയവരും സിനിമയിലുണ്ടായിരുന്നു.

ദിലീപിനെക്കുറിച്ച് ജിസ് ജോയി

ദിലീപിനെക്കുറിച്ച് ജിസ് ജോയി

അടുത്തിടെ ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈസിക്കിള്‍ തീവ്‌സിനെക്കുറിച്ച് ദീലിപ് പറഞ്ഞ കാര്യങ്ങള്‍ ജിസ് ജോയി വെളിപ്പെടുത്തിയിരുന്നത്. ഏഴെട്ട് മാസങ്ങള്‍ക്ക് മുമ്പ് ലാല്‍ മീഡിയയില്‍ വെച്ച് ദിലീപേട്ടനെ കാണാനിടയായി. അദ്ദേഹത്തെ കണ്ട് ഞാന്‍ ഓടി ചെന്നു. സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം ബൈസിക്കിള്‍ തീവ്‌സിനെക്കുറിച്ചും സംസാരിച്ചു.ജിസ് ജോയി പറയുന്നു

ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

ഏടാ ഞാന്‍ വളരെ വൈകിയാണ് ചിത്രം കണ്ടത്. ഞാന്‍ എനിക്ക് അടുപ്പമുളള റൈറ്റേഴ്‌സിനോടും ഡയറക്ടേഴ്സിനോടുമെല്ലാം ഇതിനെക്കുറിച്ച് സംസാരിച്ചു. ഒരുവിധപ്പെട്ട സിനിമകളുടെ ഇന്റര്‍വെല്ലും ക്ലൈമാക്‌സുമെല്ലാം ഞാന്‍ പ്രെഡിക്ട് ചെയ്യാറുണ്ട്. ഒട്ടുമിക്കവാറും അങ്ങനെ തന്നെയാണ് വരാറുളളത്. എന്നാല്‍ നിന്റെ ചിത്രം എന്നെ ഞെട്ടിച്ചു കളഞ്ഞു. ദീലിപേട്ടന്റെ ആ വാക്കുകള്‍ ഏറെ സന്തോഷം തരുന്നതായിരുന്നു അഭിമുഖത്തില്‍ ജിസ് ജോയ് പറഞ്ഞു,.

വിജയ് സൂപ്പറും പൗര്‍ണമിയും

വിജയ് സൂപ്പറും പൗര്‍ണമിയും

അതേസമയം ജിസ് ജോയിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും ജനുവരി 11നാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. ഇത്തവണ ആസിഫ് അലിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ എത്തുന്നു. ഇവര്‍ക്കൊപ്പം ബാലു വര്‍ഗീസ്, ജോസഫ് അന്നംകുട്ടി ജോസ്,അജു വര്‍ഗീസ്,ദര്‍ശന തുടങ്ങിയവരും എത്തുന്നുണ്ട്. ഇത്തവണയും ഒരു മുഴുനീള എന്റര്‍ടെയ്‌നറുമായിട്ടാണ് ജിസ് ജോയിയുടെ വരവ്.

പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം

പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ടീസറിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സിനിമയിലെ പാട്ടുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷമെത്തുന്ന ചിത്രമെന്ന നിലയില്‍ ആസിഫ് അലി-ജിസ് ജോയ് ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X