»   » പൃഥ്വിരാജ് ചെയ്തത് മൂന്ന് ചിത്രങ്ങള്‍, ഇന്ദ്രജിത്ത് മൂന്ന് ചിത്രങ്ങളും ഉപേക്ഷിച്ചു!!

പൃഥ്വിരാജ് ചെയ്തത് മൂന്ന് ചിത്രങ്ങള്‍, ഇന്ദ്രജിത്ത് മൂന്ന് ചിത്രങ്ങളും ഉപേക്ഷിച്ചു!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്താല്‍ കീശ കീറുമെന്ന മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ ചിന്താഗതിയിലും മാറ്റമുണ്ടായി. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്റെ റിലീസ്  മലയാള സിനിമയിലെ ചില അന്ധവിശ്വാസങ്ങളെ ഒറ്റ ദിവസംകൊണ്ടാണ് ഇല്ലാതാക്കിയത്.

പുലിമുരുകന്റെ വമ്പന്‍ വിജയത്തിന് ശേഷം ഒത്തിരി ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിലൊന്നാണ് ടിയാന്‍. മുരളിഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം.  ഒരു കിടിലന്‍ മാസ് എന്റര്‍ടെയ്‌നറാണ് ചിത്രം.

ലൊക്കേഷനുകള്‍ തേടി

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ തന്നെ ഇത് ചെറിയ ചെലവില്‍ നടക്കുന്നതല്ലെന്ന് ഉറപ്പിച്ചിരുന്നതായി ചിത്രത്തിന്റെ ജിയെന്‍ കൃഷ്ണകുമാര്‍ പറയുന്നു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ പുതിയ ചിത്രമായ ടിയാനെ കുറിച്ച് തുറന്ന് പറഞ്ഞത്.

ഇത്രയും പണം..നല്ല ടെന്‍ഷനായിരുന്നു

ചിത്രം പൂര്‍ണമായും കേരളത്തിന് പുറത്ത് തന്നെ ഷൂട്ട് ചെയ്യണം. എന്തായാലും ഇത്രയും പണം ചെലവഴിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ നല്ല ടെന്‍ഷന്‍ തോന്നി. പക്ഷേ ആ സമയത്ത് പുറത്തിറങ്ങിയ പുലിമുരുകന്‍ നമുക്ക് ഊര്‍ജം നല്‍കിയെന്നും സംവിധായകന്‍ പറയുന്നു. ടിയാന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ഡബ്ബിങ് റൈറ്റ് നല്ല തുകയിലാണ് വിറ്റു പോയത്.

പൂര്‍ണ വിശ്വാസമായിരുന്നു

പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം വെള്ളിത്തിരയില്‍ മികച്ച വിജയമാണ് നേടിയിട്ടുള്ളത്. അതുക്കൊണ്ട് തന്നെ അവരുടെ നല്ല കെമിസ്ട്രി സിനിമയ്ക്ക് വലിയ ഗുണം ചെയ്തിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഈ സിനിമയുടെ തുടക്കം മുതല്‍ പൃഥ്വിരാജും ഇന്ദ്രജിത്തും നല്ല പിന്തുണ നല്‍കിയിരുന്നു.

പൃഥ്വി മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി

ഈ സിനിമ ചെയ്യുന്നതിനിടെ തന്നെ പൃഥ്വിരാജ് മറ്റ് മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ പൃഥ്വിരാജ് അവതരിപ്പിച്ച അസ്ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെ കാണുമ്പോള്‍ അതിനെ എത്ര ഗംഭീരമായാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന്.

ഇന്ദ്രജിത്ത് മൂന്ന് ചിത്രം ഉപേക്ഷിച്ചു

ഇന്ദ്രജിത്തും ഞാനും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്. മൂന്ന് ചിത്രങ്ങള്‍ ഉപേക്ഷിച്ചാണ് ഇന്ദ്രജിത്ത് ടിയാനില്‍ അഭിനയിച്ചത്. അവര്‍ക്ക് സിനിമയിലുള്ള വിശ്വാസമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.

English summary
Director Jiyen Krishnakumar about Tiyan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam