For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു! ടീസര്‍ ലോഞ്ച് നാളെ

  By Midhun
  |

  മലയാളത്തില്‍ വ്യത്യസ്ഥ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വര സംവിധായകനായിരുന്നു ജോണ്‍ എബ്രഹാം. ജനകീയ സിനിമകളുടെ പ്രവാചകനായി അറിയപ്പെട്ട അദ്ദേഹം മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. ജീവിത ഗന്ധിയായ സിനിമകകള്‍ ഒരുക്കിയതിലൂടെയായിരുന്നു അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട സംവിധായകരിലൊരാളായി മാറിയത്.

  സംവൃതയെയും ചാക്കോച്ചനെയും ഞെട്ടിച്ച് മീന ചേച്ചിയുടെ കൈനോട്ടം! വീഡിയോ വൈറല്‍! കാണൂ

  മലയാളത്തിന്റെ അനുഗ്രഹീത സംവിധായകനായ ജോണിന്റെ ജീവിതം ആസ്പദമാക്കി സിനിമ വരുകയാണ്. ജോണിനൊപ്പം സിനിമകളില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സര്‍ഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് സിനിമ എടുത്തിരിക്കുന്നത്. ജോണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രശസ്ത സിനിമ നിരൂപകരിലൊരാളായ പ്രേംചന്ദാണ്.

  john abraham

  പ്രേം ചന്ദിന്റെ പത്‌നിയും എഴുത്തുകാരിയുമായ ദീദീ ദാമോദരനാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജോണിന്റെ ഓര്‍മ്മദിനമായ മെയ് 31നാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുന്നത്. ഓസ്‌ക്കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ ഓണ്‍ലൈനിലൂടെ ലോഞ്ച് ചെയ്യുന്നത്. പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറില്‍ പ്രേംചന്ദിന്റെയും ദീദിയുടെയും മകളായ മുക്തയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. കോഴിക്കോട്,കോട്ടയം എന്നിവിടങ്ങളിലായിരുന്നു സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരുന്നത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത,ഹരിനാരായണന്‍,ഡോ രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍,മധുമാസ്റ്റര്‍,അനിത,പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  john abraham

  ഒപ്പം ആര്‍ട്ടിസ്റ്റ് മദനന്‍,ചെലവൂര്‍ വേണു,സിവിക് ചന്ദ്രന്‍,ഷുഹൈബ്,ദീപക് നാരായണന്‍,ജീവന്‍ തോമസ്,ജോണ്‍സ് മാത്യു,നന്ദകുമാര്‍,കരുണന്‍,ഷാനവാസ് കോനാരത്ത്,രാജഗോപാല്‍,വിജീഷ്, യതീന്ദ്രന്‍ കാവില്‍,അരുണ്‍ പുനലൂര്‍,ഷാജി , വിഷ്ണു,അഭിനവ്,ജീത്തു കേശവ്,വിനയ്,വിവേക്,ഷൗക്കത്തലി,ഒ.പി. സുരേഷ്, ശിവപ്രസാദ്,സലീം,ജിജോ,അര്‍ജുന്‍ ചെങ്ങോട്ട്,ഷിബിന്‍ സിദ്ധാര്‍ത്ഥ്,പ്രദീപ് ചെറിയാന്‍,മിയ നിഖില്‍,രാമചന്ദ്രബാബു,എം.ജെ.രാധാകൃഷ്ണന്‍,ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്,രാഹുല്‍ അക്കോട്ട് എന്നിവരും ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നുണ്ട്. സൂരജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ദുന്ദുവാണ് കലാസംവിധാനം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിതിന്‍ ലൂക്കോസ് ശബ്ദസംവിധാനവും നിര്‍വഹിക്കുന്നു. പബ്ലിസിറ്റി ഡിസൈന്‍ ശരത് കൃഷ്ണയും സഹസംവിധാനം അഭയ് സ്റ്റീഫന്‍, വെങ്കട്ട് രമണന്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.

  അശ്ലീല തമാശകള്‍ നിര്‍ത്തുക! ഇല്ലെങ്കില്‍ നീ വിവരമറിയും! ഹാസ്യ താരത്തിനെതിരെ ഭീഷണിയുമായി ശ്രീറെഡ്ഡി

  രണ്‍ബീറിന്റെ സഞ്ജുവില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറില്‍ അനുഷ്‌ക ശര്‍മ്മ! പോസ്റ്റര്‍ കാണൂ

  English summary
  director john abrahama's biopic movie is coming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X