മീശ കുരുക്കാത്ത ബസ് കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു! അനുഭവം പറഞ്ഞ് ജോണി ആന്റണി
സിഐഡി മൂസ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജോണി ആന്റണി. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് ജോണി ആന്റണി മോളിവുഡില്‍ മുന്‍നിര സംവിധായകനായി ഉയര്‍ന്നത്. സംവിധാനത്തിന് പുറമെ അഭിനേതാവായും തിളങ്ങിനില്‍ക്കുകയാണ് നടന്‍. കഴിഞ്ഞ വര്‍ഷമിറങ്ങിയ മിക്ക സിനിമകളിലും ചെറിയ റോളുകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു.

ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ജോണി ആന്റണി തിളങ്ങിയത്. അടുത്തിടെ സിനിമയ്ക്ക് മുന്‍പുളള തന്റെ തൊഴില്‍ മേഖലെയെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞിരുന്നു.
പ്രീഡിഗ്രി തോറ്റ് നിന്നപ്പോള്‍ സ്വകാര്യ ബസില്‍ ജോലിക്ക് കയറിയ അനുഭവത്തെക്കുറിച്ചാണ് ജോണി ആന്റണി മനസ് തുറന്നത്. "പ്രീഡിഗ്രി തോറ്റ സമയത്താണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസ്സില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം ഏരുമേലി റൂട്ടിലായിരുന്നു ഞാന്‍ ജോലി ചെയ്തത്.
ഏരുമേലിയില്‍ ആയിരുന്നു സ്‌റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിര്‍ബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്. തിരിച്ചെത്തിയപ്പോള്‍ മ്യൂസിക്ക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്.
എഴുന്നേറ്റ പാടെ എസ് ഐയുടെ കമന്റ് ഇവനൊക്കെയല്ലേ, വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട. ബസില്‍ ജോലി ചെയ്യുമ്പോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ത്ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒകെയെ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്റെ നാല് പോയാലും ജോയിമോന് സന്തോഷമാകണം. അത്രേയൂളളു, ജോണി ആന്റണി പറഞ്ഞു.
സിഐഡി മൂസയ്ക്ക് പുറമെ കൊച്ചിരാജാവ്, ഇന്‍സ്‌പെക്ടര്‍ ഗരുഡ്, സൈക്കിള്‍, തുറുപ്പുഗുലാന്‍ തുടങ്ങിയവ ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.


Click it and Unblock the Notifications