മമ്മൂട്ടിയുടെ സാമ്രാജ്യം റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ച അമിതാഭ് ബച്ചന്‍! നടക്കാതിരുന്നതിന് കാരണം

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു സാമ്രാജ്യം. സിനിമയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ മുതല്‍ താരം ഇതില്‍ ആകൃഷ്ടനായിരുന്നു. പുതുമുഖമായ ജോമോന്‍ എന്ന 23 കാരന്‍ സംവിധാനം ചെയ്ത ഈ സിനിമ വന്‍വിജയമാണ് സ്വന്തമാക്കിയത്.

മെഗാസ്റ്റാറിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ഈ സിനിമ ചെയ്യുന്നതിനിടയില്‍ മമ്മൂട്ടിയുടെ പിന്തുണയെക്കുറിച്ച് വാചാലനായി നേരത്തെ സംവിധായകന്‍ എത്തിയിരുന്നു. നാളിത്രയായിട്ടും ഇന്നും ഈ ചിത്രത്തെക്കുറിച്ച് ആരാധകർ വാചാലരാവാറുണ്ട്. അതിനിടയിലായിരുന്നു ബോളിവുഡ് റീമേക്കും ചർച്ചയായത്.

പ്രേക്ഷകര്‍ മാത്രമല്ല സിനിമാലോകത്തുനിന്നുള്ളവരും ജോമോനെ അഭിനന്ദിച്ച് എത്തിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തെലുങ്കില്‍ നിന്നും ഗംഭീര വിജയമായിരുന്നു ചിത്രം നേടിയത്. തെലുങ്ക്, ബോളിവുഡ് സിനിമകളിലേക്കുള്ള അവസരവും സംവിധായകന് ലഭിച്ചിരുന്നു. മികച്ച അവസരമായിരുന്നിട്ട് കൂടി അത് തനിക്ക് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സാമ്രാജ്യം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അമിതാഭ് ബച്ചനെത്തിയിരുന്നു. ആ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. അലക്‌സാണ്ടറെന്ന അധോലോക നായകന്റെ കഥ ബോളിവുഡിലും വിജയമാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.

Mammootty

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇടക്കാലത്ത് സജീവമായിരുന്നു. ആരൊക്കെയായിരിക്കും രണ്ടാം ഭാഗത്ത് അഭിനയിക്കാനുണ്ടാവുകയെന്ന് വരെ ചര്‍ച്ചകള്‍ നടന്നിരുന്നു. മമ്മൂട്ടിയും സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നുവെന്ന് ജോമോന്‍ പറഞ്ഞിരുന്നു.

എന്നാല്‍ താന്‍ അതില്‍ നിന്നും പിന്തിരിയുകയായിരുന്നു. ഇടയ്ക്ക് പൃഥ്വിരാജും ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു. അതും നിരാകരിക്കുകയായിരുന്നു. അലക്‌സാണ്ടറുടെ മകന്‍ ഒരിക്കലും അച്ഛന് മുകളില്‍ നില്‍ക്കില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം സാമ്രാജ്യം2: സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന പേരില്‍ രണ്ടാം ഭാഗം ഇറങ്ങിയിരുന്നുവെങ്കിലും ചിത്രം വന്‍പരാജയമായി മാറുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X