മരിച്ചയാള്‍ താനല്ല! ഫേസ്ബുക്ക് ലൈവില്‍ വിശദീകരണവുമായി സംവിധായകന്‍ ജോസ് തോമസ്‌

By Midhun Raj

തന്റെ പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് സംവിധായകന്‍ ജോസ് തോമസ്. ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ ആ വ്യക്തി താനല്ലെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് സംവിധായകന്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തകനും നാടക,ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് അന്തരിച്ചിരുന്നു.

jose thomas

എന്നാല്‍ അന്തരിച്ചയാള്‍ സംവിധായകന്‍ ജോസ് തോമസാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചു. തുടര്‍ന്നാണ് ഇതില്‍ വിശദീകരണവുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയത്.

ജോസ് തോമസ് പറഞ്ഞത്...

ടെലിവിഷന്‍ ചാനലുകളില്‍ ജോസ് തോമസ് എന്നൊരാള്‍ വാഹനാപകടത്തില്‍ മരിച്ചതായി കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സങ്കടത്തോടെ എന്നെയും എന്റെ കൂട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങള്‍ പോലും ഞെട്ടിപ്പോയി. ഈ വാര്‍ത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരുന്ന ആളുകള്‍ക്കാണ് ഈ വീഡിയോ.

ചലച്ചിത്ര പ്രവര്‍ത്തകനും എഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ട്. ഫേസ്ബുക്ക് ലൈവില്‍ ജോസ് തോമസ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X