പ്രണയ ദിനത്തില്‍ ജൂഡ് ആന്റണിയ്ക്ക് വിവാഹം
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്തെത്തിയ ജൂഡ് ആന്റണി ജോസഫ് വിവാഹിതനാകുന്നു. ജൂഡ് ആന്റണി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. നേരത്തെ താനൊരു പ്രണയത്തിലാണെന്നും ജൂഡ് അറിയിച്ചിരുന്നു.
ഡയാന ആന്‍ ജെയിംസാണ് ജൂഡിന്റെ വരുംകാല മനൈവി. കോട്ടയംകാരിയാണ്. ഇന്ന് (04-01-2015) ഡയാനയുടെ ജന്മദിനമാണ്. ഡയാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ജൂഡ് വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഓം ശാന്തി ഓശാന റിലീസ് ആയപ്പോള്‍ ഞാന്‍ കരുതി എന്റെ ജീവിതത്തിലെ ഏറ്റവും വലുത് സംഭവിച്ചു കഴിഞ്ഞു എന്ന്. പക്ഷെ ദൈവം എനിക്ക് മറ്റൊരു സമ്മാനം കൂടെ കരുതിവച്ചിരുന്നു. അവള്‍ ഓം ശാന്തി ഓശാനയുടെ ആരാധികയാണ്. ഇപ്പോള്‍ ഞാന്‍ അവളുടെ ആരാധകനും. ഇന്ന് അവളുടെ ജന്മദിനമാണ്. സന്തോഷത്തോടെ ഞാനറിയിക്കുന്നു, ഞങ്ങളുടെ വിവാഹം 2015, ഫെബ്രുവരി 14 ന് നടക്കും- എന്നാണ് ജൂഡിന്റെ പോസ്റ്റ്.
ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുന്നതിനിടയിലാണ് ജൂഡ് ആന്റണി ഓം ശാന്തി ഓശാന എന്ന ചിത്രവുമായി മലയാള സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാകുകയും ചെയ്തു ഈ 31 കാരന്‍.


Click it and Unblock the Notifications











