ജൂഡ് ആന്റണിക്ക് വീണ്ടും മാലഖ കുഞ്ഞ്, ഇസബെല്‍... ചിത്രം പങ്കുവെച്ച് താരം

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്. സംവിധായകൻ എന്നതിലുപരി അഭിയത്തിലും എഴുത്തിലും തന്റേതായ കൈ ഒപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. വീട്ടിലെ പുതിയ അതിഥിയെ കുറിച്ചാണ് ജൂഡ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

jude

ജൂഡിനും ഭാര്യ ഡയാനയ്ക്കും രണ്ടാമതും കുഞ്ഞ് പിറന്നിരിക്കുകയാണ്. ജൂലൈ 1 നാണ് കുഞ്ഞ് പിറന്നിരിക്കുന്നത്. കുഞ്ഞ് കൈയ്യുടെ ചിത്രം പങ്കുവെച്ച് കൊണ്ട് ജഗഡ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. മകളെ കുറിച്ച് ജൂഡ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ... ജൂലൈ ഒന്ന് ദൈവം ഞങ്ങൾക്ക് രണ്ടാമതും മലാഖയെ തന്ന ദിവസം. Izabel Anna Jude'' ജൂഡ് ഫേസ്ബു്കിൽ കുറിച്ചു. സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രേക്ഷകരും ജൂഡിന് ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞ് പിറന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജൂഡ് ചിത്രം പങ്കുവെച്ചരിക്കുന്നത്..

2014 ഫെബ്രുവരി 14 നാണ് ജൂഡ് ഡായന വിവാഹം നടക്കുന്നത്. ജൂഡിന്റെ ആദ്യമായി സംവിധാനം ചെയ് ഓം ശാന്തി ഓശാന റിലീസ് ചെയ്ത് 1 വർഷത്തിന് ശേഷം ഒരു ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹം. 2016 ലാണ് ആദ്യത്തെ കുഞ്ഞ് പിറന്നത്.

ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു മുത്തശ്ശി ഗദ. ജൂഡ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ഇതും. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകർ ആകാക്ഷയോടകാത്തിരിക്കുന്ന ജൂഡ് ചിത്രമാണ് 2403 ഫീറ്റ്. കേരളം കണ്ട നൂറ്റാണ്ടിലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് സിനമ ഒരുക്കുന്നത്. മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജൂഡ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം വിനീത് ശ്രീനിവാസൻ നായകനായ മനോഹരം ആയിരുന്നു.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam

ജൂഡിന്റെ മകളുടെ ചിത്രം കാണാം

More from Filmibeat

Read more about: jude anthany
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X