»   » ആര്‍ക്കും ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി ജയിപ്പിക്കാനോ കഴിയില്ല, ജൂഡ് ആന്റണി

ആര്‍ക്കും ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി ജയിപ്പിക്കാനോ കഴിയില്ല, ജൂഡ് ആന്റണി

Posted By:
Subscribe to Filmibeat Malayalam

സിനിമ റിലീസ് ചെയ്ത് ഷോയുടെ ആദ്യ പകുതിയില്‍ ചിത്രത്തെ കുറിച്ചുള്ള വിലയിരുത്തലുകള്‍ വരാറുണ്ട്. എന്നാല്‍ റിലീസ് ചെയ്ത ദിവസം തന്നെ ഒരു ചിത്രത്തെ കുറിച്ച് നെഗറ്റീവായി റിവ്യൂ എഴുതുന്നത് ചിത്രത്തെ കുറിച്ച് മോശമായി ബാധിക്കുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംവിധായകന്‍ ബാലചന്ദ്ര മേനോനും ദിലീപുമാണ് അടുത്തിടെ ഓണ്‍ലൈന്‍ നിരൂപകരെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.

എന്നാല്‍ ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി വിജയിപ്പിക്കാനോ ആര്‍ക്കും കഴിയില്ല. ഒരു സിനിമയുടെ ജയ പരാജയങ്ങളുടെ ആക്കം കൂട്ടാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിയുമെന്നും ജൂഡ് ആന്റണി പറയുന്നു. ഒരു സിനിമ നല്ലതാണെങ്കില്‍ ഓടും അല്ലെങ്കില്‍ ചിത്രം പരാജയപ്പെടുമെന്നും ജൂഡ് പറയുന്നു. തുടര്‍ന്ന് വായിക്കൂ..

ആര്‍ക്കും ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി ജയപ്പിക്കാനോ കഴിയില്ല, ജൂഡ് ആന്റണി

തത്സമയ സിനിമകള്‍ നല്‍കുന്നതിലൂടെ ശിശുഹത്യയാണ് സോഷ്യല്‍ മീഡിയകള്‍ നടത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷോയുടെ പകുതിയിലെ നിരൂപണം സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണെന്നും ദിലീപ് പറഞ്ഞിരുന്നു. ഒരു സിനിമയ്ക്ക് പിന്നില്‍ നിരവധി പേരുടെ പ്രയത്‌നം ഉണ്ട്. സിനിമയെ ഇങ്ങനെ ആദ്യ ദിവസസം തന്നെ നെഗറ്റീവായി വിമര്‍ശിക്കുമ്പോള്‍ അത് അണിയറ പ്രവര്‍ത്തകരെയും കുടുംബത്തെയും ഒരു പോലെ ബാധിക്കുമെന്നുമാണ് ദിലീപ് പറഞ്ഞത്.

ആര്‍ക്കും ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി ജയപ്പിക്കാനോ കഴിയില്ല, ജൂഡ് ആന്റണി

മുമ്പ് ബാലചന്ദ്ര മേനോനും ഓണ്‍ലൈന്‍ നിരൂപകരെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. റിലീസ് ചെയ്യുന്നതിന് മുമ്പേ ബാലചന്ദ്ര മേനോന്റെ പുതിയ ചിത്രത്തെ കുറിച്ച് ഓണ്‍ലൈന്‍ നിരൂപകര്‍ വിമര്‍ശിച്ചിരുന്നു. ഇത് മലയാള സിനിമയെ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നതെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിരുന്നു.

ആര്‍ക്കും ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി ജയപ്പിക്കാനോ കഴിയില്ല, ജൂഡ് ആന്റണി

ഒരു സിനിമയെ എഴുതി ജയപ്പിക്കാനോ എഴുതി തോല്പിക്കാനോ സോഷ്യല്‍ മീഡിയയ്ക്ക് കഴിയുകയില്ല. സിനിമയുടെ ജയ പരാജയങ്ങളുടെ ആക്കം കൂട്ടാനോ കുറയ്ക്കാനോ മാത്രമേ കഴിയുകയുള്ളുവെന്നും ജൂഡ് ആന്റണി പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം പറയുന്നത്.

ആര്‍ക്കും ഒരു സിനിമയെ എഴുതി തോല്പിക്കാനോ എഴുതി ജയപ്പിക്കാനോ കഴിയില്ല, ജൂഡ് ആന്റണി

മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഇന്നും സിനിമയുടെ ഏറ്റവും വലിയ ഹിറ്റെന്നും ജൂഡ് ആന്റണി പറയുന്നു.

English summary
Director Jude Anthony about facebook issue.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam