twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തകര്‍ന്നുപോയ ഒരു വ്യവസായത്തെ എടുത്തുയര്‍ത്തിയ മഹാനടന്‍, മമ്മൂക്കയെ കുറിച്ച് ജൂഡ് ആന്റണി ജോസഫ്‌

    By Midhun Raj
    |

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന്‌റെ വിജയം മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് പുത്തനുണര്‍വ്വാണ് നല്‍കിയത്. കോവിഡ് സാഹചര്യത്തില്‍ തളര്‍ന്നുപോയ സിനിമാ വ്യവസായത്തെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് മമ്മൂക്കയും ടീമും. കുടുംബ പ്രേക്ഷകര്‍ ഉള്‍പ്പെടെ മമ്മൂട്ടി ചിത്രം കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നു. ദി പ്രീസ്റ്റിന് ലഭിച്ച ഹൗസ്ഫുള്‍ ബോര്‍ഡുകളും അണിയറ പ്രവര്‍ത്തകരെയും ആരാധകരെയുമെല്ലാം സന്തോഷത്തിലാഴ്ത്തി.

    ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

    പ്രീസ്റ്റിന്റെ വിജയത്തിന് പിന്നാലെ മമ്മൂക്കയ്ക്കും ടീമിനും നന്ദി പറഞ്ഞ് താരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരുമെല്ലാം എ്ത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേമായിരിക്കുകയാണ്. കോട്ടയത്ത് വെച്ചായിരുന്നു കഴിഞ്ഞ ദിവസം സംവിധായകന്‍ സിനിമ കണ്ടത്.

    ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട്

    ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ...ഇന്നലെ കോട്ടയം ആനന്ദ് തിയേറ്ററില്‍ പടം കാണാന്‍ പോയതാ. തിയേറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്‌ളോക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടേക് ഓഫ് കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്‌ളോക്ക് കണ്ടപ്പോ തോന്നിയത്.

    ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍

    ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍, ഒരു സംവിധായകന്‍ എന്ന നിലയില്‍, ഒരു നടന്‍ എന്ന നിലയില്‍ കണ്ണു നിറഞ്ഞു പോയി. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നു. പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ് മമ്മൂക്ക. ഒരിക്കല്‍ ബത്തേരി വരെ വണ്ടി ഓടിച്ചു മമ്മൂക്കയെ കാണാന്‍ പോയി രാത്രി തിരിച്ചു വീട്ടില്‍ എത്തിയോ എന്നു ചോദിച്ചതൊക്കെ ചെറിയ അനുഭവം.

    അത്രയും കരുതലുള്ള മനുഷ്യന്‍

    അത്രയും കരുതലുള്ള മനുഷ്യന്‍ തന്റെ ജീവനേക്കാളേറെ സ്‌നേഹിക്കുന്ന സിനിമയെ എന്തു മാത്രം കരുതലോടെ കാത്തു. ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി. മമ്മൂക്ക എന്ന മഹാനടനെ ഓര്‍ത്ത്, ആന്റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്. ഞാന്‍ ഇടക്ക് ആന്റോ ചേട്ടനോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നോക്കുമ്പോഴും കൂള്‍ ആയി ഇരിക്കുന്നത് എന്ന്.

    പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും

    പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും ഒരു മാതൃകയാണ് കരുത്തനായ ആ മനുഷ്യന്‍. ഈ സിനിമ തിയേറ്ററില്‍ വരാന്‍ കാത്തിരുന്ന കഥ പ്രെസ്സ് മീറ്റില്‍ ചേട്ടന്‍ പറഞ്ഞത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും. പ്രീസ്റ്റ് ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണു, ഒരു ചരിത്രമാണ്. തകര്‍ന്നു പോയ സിനിമ വ്യവസായത്തെ ഒരു മഹാ നടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രം. അഭിനനന്ദനങ്ങള്‍ ടീം പ്രീസ്റ്റ്, ജൂഡ് ആന്റണി ജോസഫ് കുറിച്ചു.

    Read more about: mammootty
    English summary
    director jude anthony joseph congratulates mammootty's the priest team for huge success
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X