ജൂഡ് ആന്റണിയുടെ കാമുകിയാരാ??
ഒരു പെണ്ണ് ആണിനെ പ്രണയിച്ച് കുപ്പിയിലാക്കുന്ന സിനിമ വളരെ രസത്തില്‍ പറഞ്ഞ് വിജയ്ച്ച സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. നിവിന്‍ പോളിയും നസ്‌റിയ നസീമും തകര്‍ത്തഭിനയിച്ചതോടെ ഓം ശാന്തി ഓശാന സൂപ്പര്‍ഹിറ്റ്. അതോടെ ജൂഡ് ആന്റണി ജോസഫ് ഒറ്റ ചിത്രത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകന്‍ എന്ന പേരും നേടി.
എന്നാലിപ്പോള്‍ ജൂഡ് ആന്റണി ജോസഫ് ആരയോ വളച്ച് കുപ്പിയിലാക്കിയിട്ടുണ്ട്. അല്ല ജൂഡിനെ ആരെങ്കിലും വളച്ച് കുപ്പിയിലാക്കിയതാണോ എന്നും അറിയില്ല. എന്തായാലും ജൂഡ് എന്‍ഗേജഡ് ആയി.

ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ സ്റ്റാറ്റസില്‍ ചെറിയൊരു മാറ്റമാണ് ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനം. മറ്റൊന്നുമല്ല, ഇന്‍ എ റിലേഷന്‍ഷിപ്പെന്ന് സ്റ്റാറ്റസ് തിരുത്തിയിരിക്കുന്നു. ആരാണെന്നോ എന്താണെന്നോ ഒന്നും പറഞ്ഞിട്ടില്ല. രണ്ടായിരത്തിനടുത്ത് ലൈക്കുകളും നാനൂറിലധികം കമന്റുകളും വന്നിട്ടുണ്ട്.
ആരാണെന്ന് ചോദിച്ച കമന്റിനൊന്നും ജൂഡ് മറുപടി നല്‍കിയില്ല. ഒടുവില്‍ ഊഹാപോഹങ്ങള്‍ വച്ച് പലരും പലരുടെ പേരും പറഞ്ഞപ്പോള്‍ അവരൊന്നുമല്ല, ഇയാള്‍ വേറെയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ വരുമെന്നു പറഞ്ഞു.
ഇന്‍ഫോസിസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുന്നതിനിടയിലാണ് ജൂഡ് ആന്റണി ഓം ശാന്തി ഓശാന എന്ന ചിത്രവുമായി മലയാള സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനാകുകയും ചെയ്തു ഈ 31 കാരന്‍.


Click it and Unblock the Notifications