ഫഹദിന്റെ അയാള്‍ ഞാനല്ല എന്ന ചിത്രത്തെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി
ഏറെ കാലത്തെ പരാജയ പരമ്പരകളില്‍ നിന്ന് ഫഹദ് ഫാസില്‍ തിരിച്ചുകയറി എന്നാണ് അയാള്‍ ഞാനല്ല എന്ന ചിത്രം കണ്ടവരൊക്കെ പറയുന്നത്. അതെ അയാള്‍ ഞാനല്ല എന്ന ചിത്രം ഫഹദ് ഫാസിലിന്റെ മടങ്ങിവരവ് തന്നെയാണ്.
സിനിമ കണ്ട സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനും അത് തന്നെയാണ് പറയാനുള്ളത്. മികച്ച എന്റര്‍ടൈന്‍മെന്റാണ് അയാള്‍ ഞാനല്ല എന്ന് ജൂഡ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ജൂഡിന്റെ പ്രതികരണം.

ഫഹദ് ഫാസില്‍ തിരിച്ചുവരുന്നു. വിനീത് കുമാറിന്റെ ഡീസന്റ് അരങ്ങേറ്റം...അഭിനന്ദനങ്ങള്‍. ദിനേശ് പ്രഭാകര്‍, ശ്രീകുമാര്‍ എന്നിവരുടെ അഭിനയം ഇഷ്ടപ്പെട്ടു എന്നും ജൂഡ് പോസ്റ്റില്‍ പറയുന്നു.
"Ayal njanalla" . A good entertainer. :) Welcome back Fahad Fazil. Decent debut by Vineeth Kumar :) Congrats man. :) Dinesh Prabhakar Sreekumar loved ur performance :) :)
Posted by Jude Anthany Joseph on Friday, July 31, 2015
ഗുജറാത്തില്‍ ജീവിയ്ക്കുന്ന മലയാളിയായ പ്രകാശന്‍ എന്ന യുവാവിലൂടെയാണ് അയാള്‍ ഞാനല്ല എന്ന സിനിമ സഞ്ചരിക്കുന്നത്. ഗുജറാത്തില്‍ നിന്ന് ബാംഗ്ലൂര്‍ എന്ന മെട്രോസിറ്റിയിലേക്കുള്ള അയാളുടെ കുടിയേറ്റവും തുടര്‍ന്നുള്ള കഥയിലെ ട്വിസ്റ്റും വളരെ മനോഹരമായി വിനീത് കുമാര്‍ ചിത്രീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications











