ലാലിസം മോഹന്‍ലാലിന്റെ പേര് കളഞ്ഞു: ജൂഡ് ആന്റണി
35 മാത് ദേശീയ ഗെയിമിന്റെ വേദിയില്‍ അരങ്ങേറിയ മോഹന്‍ലാലിന്റെ ലാലിസത്തിനെതിരെ ഫേസ്ബുക്ക് ലോകത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. സംവിധായകന്‍ വിനയന്‍ മുതല്‍ യുവ സംവിധായകന്‍ ജൂഡ് ആന്റണി വരെ ഈ പട്ടികയിലുണ്ട്.
വിനയന് പിന്നാലെ ജൂഡ് ആന്റണി ജോസഫും ലാലിസത്തെ വിമര്‍ശിച്ച് രംഗത്തെത്തി. മോഹന്‍ലാലിന്റെ ഫാന്‍സിനെ ഭയന്നുകൊണ്ടാണ് ജൂഡിന്റെ പോസ്റ്റ്. ലാലിലം മോഹന്‍ലാലിന്റെ പേര് കളഞ്ഞുവെന്ന് ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ പറയുന്നു.

ജൂഡ് ആന്റണി ലളിതമായി ലാലിസത്തെ വിമര്‍ശിച്ചപ്പോള്‍ അതിലും കഠിനമായാണ് വിനയന്റെ പോസ്റ്റ്. ലാലിസം മ്യൂസിക് ബാന്റിനെ മാത്രമല്ല, മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ ഫാന്‍സിനെയും പരിപാടിയ്ക്ക് അനുമതി നല്‍കിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിനയന്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
മ്യൂസിക് ബാന്റ് തുടങ്ങിയതുമുതല്‍ ലാല്‍ വിവാദത്തിലായിരുന്നു. പരിപാടിയുടെ ലോഞ്ചിങ്ങാണ് 35 മാത് ദേശീയ ഗെയിം വേദിയില്‍ നടന്നത്. ഇതിന് രണ്ട് കോടി രൂപ പ്രതിഫലം നല്‍കിയെന്ന് പറഞ്ഞായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം.


Click it and Unblock the Notifications