ഇനിയും തെറി എഴുതിയാല്‍ പരാതി നല്‍കും: ജൂഡ് ആന്റണി

By Aswathi

ഓം ശാന്തി ഓശാന എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ജൂഡ് ആന്റണി ജോസഫ് എന്ന സംവിധായകനെ മലയാളി പ്രേക്ഷര്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ജൂഡ് എന്ത് പറഞ്ഞാലും മലയാളിള്‍ കാത് കൊടുക്കറുണ്ട്. തന്റെ അഭിപ്രായങ്ങള്‍ ഫേസ്ബുക്കിലൂടെ തുറന്ന് പറയുന്നതിന് ജുഡ് ആന്റമിയ്ക്കും ഒട്ടും മടിയും പേടിയുമില്ല. ഫേസ്ബുക്കില്‍ സദാ സജീവവുമാണ് ജൂഡ്.

എന്നാല്‍ അടുത്തിടെ ലാലിസത്തിനെ സംബന്ധിച്ച് ഒരു പോസ്റ്റ് ജൂഡ് തന്റെ ഫേസ്ബുക്കില്‍ എഴുതിയതോടെ സോഷ്യല്‍ മീഡിയയ്ക്ക് തേജോവധം ചെയ്യാന്‍ മറ്റൊരു സെലിബ്രിറ്റിയ കിട്ടിയ ആഘോഷമായിരുന്നു. ചിലര്‍ പോസ്റ്റിനു താഴെ പുറത്തുപറയാന്‍ അറയ്ക്കുന്ന കമന്റുകള്‍ എഴുതി. എല്ലാ സെലബ്രേറ്റികളെയും പോലെ അത് കണ്ട് മിണ്ടാതിരിക്കുന്ന ആളൊന്നുമല്ല ജൂഡ്. ഉടനെ എഴുതിയ ആളിന്റെ പ്രൊഫൈല്‍ സഹിതം സൈബര്‍ സെല്ലിന് അയച്ചുകൊടുത്തു.

jude-antoney

അന്വേഷണത്തില്‍ ആളൊരു ചെറിയ പയ്യനാണെന്നും സ്വദേശം കണ്ണൂരാണെന്നും മനസ്സിലായി. ചെറിയൊരു കുട്ടിയുടെ ഭാവി തകര്‍ക്കേണ്ടല്ലോ എന്നോര്‍ത്ത് കേസ് കൊടുത്തില്ല. പക്ഷെ അവന്‍ ചെയ്ത വൃത്തികേട് ന്യായീകരിക്കാന്‍ കഴിയാത്തതായതുകൊണ്ട് അവന്റെ പ്രൊഫൈല്‍ 'ഇവനാരാണെന്ന് അറിയാമോ' എന്ന് ചോദിച്ച് ഷെയര്‍ ചെയ്തു. നിമിഷങ്ങള്‍ക്കകം ആ പയ്യന്റെ മുഴുവന്‍ വിവരങ്ങളും ലഭിക്കുകയും ചെയ്തു. ഒരു മധുരപ്രതീകാരം.

എനിക്കെതിരെ അശ്ലീലം എഴുതിയ ആളാരാണെന്ന് അറിഞ്ഞിട്ട് എനിക്കൊരു പ്രയോജനവുമില്ലെന്ന് ജൂഡ് പറയുന്നു. പക്ഷെ ഇതൊരു താക്കീതാണ്. ഇനിയും ഇങ്ങനെ തുടരുകയാണെങ്കില്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും ജൂഡ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്രതികരിക്കാനുള്ള വേദിയല്ലേ, അല്ലാതെ തെറി എഴുതാനല്ലല്ലോ എന്നാണ് ജൂഡിന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X