»   » കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

Posted By:
Subscribe to Filmibeat Malayalam


വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ വന്ന ആ ചെറുപ്പകാരനെ കുറിച്ച് സംവിധായകന്‍ കമല്‍ പറയുന്നു. ആ ചെറുപ്പകാരന്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണെന്ന് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. അന്ന് ആ ചെറുപ്പകാരനെ കുറിച്ച് പി എന്‍ മേനോന്‍ പറഞ്ഞത് ശരിയ്ക്കും സത്യമാകുകെയും ചെയ്തു. കമല്‍ പറയുന്നു.

കമല്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നത് മദ്രാസിലെ കോടമ്പക്കത്ത് വച്ചാണത്രേ. എന്റെ സുഹൃത്തും നാട്ടുകാരനുമായ സെബാസ്റ്റ്യനൊപ്പം. അവിടെ വച്ച് സെബ്‌സറ്റിയന്‍ ആ ചെറുപ്പകാരനെ എനിക്ക് പരിചയപ്പെടുത്തി. ഇതാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലന്‍ വേഷം അവതരിപ്പിക്കാന്‍ പോകുന്ന ആള്‍. ഞങ്ങള്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു. പിന്നീട് മേനോന്‍ സാറിന്റെ( പിഎന്‍ മേനോന്‍) വീട്ടിലെത്തിയപ്പോള്‍ ഒരു ആല്‍ബത്തില്‍ വീണ്ടും അവനെ കണ്ടു. കമല്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

മേനോന്‍ സാറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു ആല്‍ബം എന്റെ കൈയ്യില്‍ എടുത്ത് തന്നിട്ട് പറഞ്ഞു. അപ്പച്ചന്റെ പുതിയ ചിത്രമാണ് ഇതിന്റെ പോസ്റ്റര്‍ ഒന്ന് ഡിസൈന്‍ ചെയ്യണം. പക്ഷേ താന്‍ എന്നെ സഹയിക്കണമെന്നും പറഞ്ഞു- കമല്‍

കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

ആല്‍ബം ഞാന്‍ മറിച്ചു നോക്കുമ്പോള്‍ ആ ചെറുപ്പകാരനെ വീണ്ടും കണ്ടു. മേനോന്‍ സാറിനോട് പറഞ്ഞു, ഇവരെ ഞാന്‍ ഇന്ന് രാവിലെ കണ്ടിരുന്നു. സെബാസ്റ്റ്യന്റെ കൂടെ.

കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

ഞാന്‍ അങ്ങനെ പറഞ്ഞപ്പോള്‍ മേനോന്‍ പറയുന്നു. ഞാനും അയാളെ ശ്രദ്ധിച്ചിരുന്നു. നായകനേക്കാളും എന്തോ പ്രത്യേകത അയാള്‍ക്കുണ്ട്. ഭാവിയുള്ള ചെറുക്കാനാണവന്‍.

കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

ആരാണെന്നോ എന്താണെന്നോ അറിയാത്തെ ആ ചെറുപ്പകാരനെ കുറിച്ച് മേനോന്‍ സാര്‍ പറഞ്ഞത് സത്യമായി. അന്ന് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തിട്ടില്ല. കമല്‍ പറയുന്നു.

കഥ അറിയില്ല, ആരാണെന്നോ അറിയില്ല, പക്ഷേ അവന്‍ ഭാവിയുള്ള ചെറുക്കാനാണ്

ആദ്യം മേനോന്‍ സാറിന്റെ അസിസ്റ്റന്റായി നാല് ചിത്രങ്ങള്‍ ചെയ്തു. പിന്നീട് താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഉര്‍വശി നായിക. കമല്‍ പറയുന്നു.

English summary
Director Kamal about mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam