»   » അച്ഛന്റെ തല വെട്ടിയായലും രാജാവായാല്‍ മതി, ന്യൂജനറേഷന്‍ സംവിധായകരെ തെറ്റ് പറയാന്‍ പറ്റില്ല

അച്ഛന്റെ തല വെട്ടിയായലും രാജാവായാല്‍ മതി, ന്യൂജനറേഷന്‍ സംവിധായകരെ തെറ്റ് പറയാന്‍ പറ്റില്ല

Posted By: AkhilaKS
Subscribe to Filmibeat Malayalam


അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സെന്‍സര്‍ കോപ്പി ലീക്കായപ്പോള്‍, വലിയൊരു കോലഹലം തന്നെയായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ ഒരു കാര്യം ചോദിക്കട്ടെ? ആ സമയത്ത് പുറത്തിറങ്ങിയ മറ്റ് ചില ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ പ്രചരിച്ചിരുന്നില്ലോ. എന്തുക്കൊണ്ട് എല്ലാവരും ആ ചിത്രങ്ങള്‍ക്ക് നേരെ കണ്ണടച്ചു?

ഇത് ചോദിക്കുന്നത് മറ്റാരുമല്ല സംവിധായകന്‍ കമല്‍ തന്നെ. പ്രേമം സിനിമയെ താന്‍ ഒരിക്കലും കുറ്റപ്പെടുത്താന്‍ ശ്രമിച്ചതല്ല, മാധ്യമങ്ങളും പോലീസുകാരും പല കാര്യങ്ങളും കണ്ടില്ലന്ന് നടിച്ച് പ്രേമത്തിന്റെ പുറകെ മാത്രം പോയത് താന്‍ ചൂണ്ടി കാണിച്ചതാണെന്നാണ് കമല്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കാന്‍ പറ്റില്ല കമല്‍ പറയുന്നു.

അച്ഛന്റെ തല വെട്ടിയായലും രാജാവായാല്‍ മതി, ന്യൂജനറേഷന്‍ സംവിധായകരെ തെറ്റ് പറയാന്‍ പറ്റില്ല

പുതുതലമുറയോട് തനിക്ക് ഏറെ സൗഹൃദം തന്നെയാണ്. എന്നാല്‍ സിനിമയെന്നത് ഒരു കലയാണല്ലോ, എന്നാല്‍ സിനിമയെ ഒരു കലയായല്ല ന്യൂജനറേഷന്‍ കാണുന്നതെന്നും സംവിധായകന്‍ കമല്‍ പറയുന്നു.

അച്ഛന്റെ തല വെട്ടിയായലും രാജാവായാല്‍ മതി, ന്യൂജനറേഷന്‍ സംവിധായകരെ തെറ്റ് പറയാന്‍ പറ്റില്ല

പുതുസംവിധായകര്‍ക്ക് എങ്ങനെയെങ്കിലും രാജാവായാല്‍ മതിയെന്നെയുള്ളു. അത് അച്ഛന്റെ തല വെട്ടിയിട്ടാണേല്‍ അങ്ങനെ, കമല്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

അച്ഛന്റെ തല വെട്ടിയായലും രാജാവായാല്‍ മതി, ന്യൂജനറേഷന്‍ സംവിധായകരെ തെറ്റ് പറയാന്‍ പറ്റില്ല

പ്രേമത്തിന്റെ വ്യാജ കോപ്പി ഇറങ്ങിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടക്കുമ്പോള്‍, വിവാദത്തെ വിമര്‍ശിച്ച് നേരത്തെ കമല്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ വ്യാജ കോപ്പി പ്രചരിക്കുന്നതില്‍ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുമായിരുന്നു കമല്‍ പറഞ്ഞത്.

അച്ഛന്റെ തല വെട്ടിയായലും രാജാവായാല്‍ മതി, ന്യൂജനറേഷന്‍ സംവിധായകരെ തെറ്റ് പറയാന്‍ പറ്റില്ല

പ്രേമം സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കമല്‍ പറഞ്ഞിരുന്നു. അധ്യാപികയെ പ്രണയിക്കുന്നതും, ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതും തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് കമല്‍ പറഞ്ഞത്. പിന്നീട് കമല്‍ തന്റെ അഭിപ്രായം മാറ്റി പറയുകെയും ചെയ്തിരുന്നു. സിനിമയില്‍ പരിധിയില്ലെന്നും സംവിധായകര്‍ക്ക് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്നും പറഞ്ഞിരുന്നു.

English summary
Premam has been in news since the time of its release. The movie, directed by Alphonse Puthren and starring Nivin Pauly, was unanimously appreciated by the audience and critics alike.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam