»   » മേജര്‍ രവിയെ ഓര്‍ത്ത് ലജ്ജിക്കുന്നു, മഹാനടന്മാര്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നു: കമല്‍

മേജര്‍ രവിയെ ഓര്‍ത്ത് ലജ്ജിക്കുന്നു, മഹാനടന്മാര്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നു: കമല്‍

Written By:
Subscribe to Filmibeat Malayalam

മേജര്‍ രവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സംവിധായകന്‍ കമല്‍. മേജര്‍ രവി എന്ന സഹപ്രവര്‍ത്തകനെ ഓര്‍ത്ത് ലജ്ജിയ്ക്കുന്നു എന്ന് കമല്‍ പറഞ്ഞു. കൊച്ചിന്‍ സര്‍വ്വകലാശാല കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ മാധ്യമപ്രവര്‍ത്തകയുടെ മുഖത്ത് തുപ്പുമെന്ന് തീവ്ര വലതുതീവ്രവാദ ചിന്താഗതിക്കാരനായ മേജര്‍ രവി പറഞ്ഞു. പറയുക മാത്രമല്ല, ചെയ്യുകയും ചെയ്യുന്ന ഭീകരമായ കാലത്തിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. മഹാനടന്മാര്‍ പോലും ബ്രെയിന്‍ വാഷ് ചെയ്യപ്പെടുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും കമല്‍ പറഞ്ഞു.

 kamal

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും, ജെഎന്‍യുവും പുരോഗമനമായി ചിന്തിക്കുന്ന, മഹാന്മാരെ സംഭാവന ചെയ്ത ഇന്ത്യന്‍ കലാലയങ്ങളാണ്. അവിടേക്കുള്ള കടന്നുകയറ്റം തലമുറയ്ക്ക് മേല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ അടുത്തിടെ നടക്കുന്ന സംഭവ വികാസങ്ങളെന്നും അതിനെതിരെ ക്യാമ്പസുകള്‍ നടത്തുന്ന പ്രതിരോധങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും കമല്‍ പറഞ്ഞു.

ചാനല്‍ചര്‍ച്ചയില്‍ ദുര്‍ഗാദേവിയെ ആക്ഷേപിച്ചു എന്ന ആരോപണത്തില്‍ ഏഷ്യാനെറ്റ് അവതാരിക സിന്ധു സൂര്യകുമാറിനെ മേജര്‍ രവി അവഹേളിച്ചിരുന്നു. ഇതില്‍ പൊതുസമൂഹത്തില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മേജര്‍ രവിക്കെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നു. ജെഎന്‍യു വിഷയത്തിലടക്കം മോഹല്‍ലാല്‍ സ്വീകരിച്ച നിലപാടിനെ ഉദ്ധരിച്ചായിരുന്നു മേജര്‍ രവിക്കെതിരെ ബെന്യാമിന്‍ രംഗത്തെത്തിയിരുന്നത്.

ബെന്യാമിന് മോഹന്‍ലാലിന്റെ അടുത്ത് ചെല്ലാന്‍ കഴിത്താതിന്റെ അസൂയയാണെന്ന് മേജര്‍ രവി

മേജര്‍ രവിയാല്‍ തെറ്റിദ്ധരിക്കപ്പെട്ട നടനാണ് മോഹന്‍ലാല്‍ എന്നും, മേജര്‍ രവി സ്വയം തെറ്റിദ്ധരിക്കപ്പെട്ട സംവിധായകനാണന്നും ബെന്യാമിന്‍ പറഞ്ഞിരുന്നു. ഇതിന് ബെന്യാമിന്‍ ആരാണെന്ന് പോലും തനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് മേജര്‍ രവി രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിലാണ് കമലും മേജര്‍ രവിക്കെതിരെ വരുന്നത്.

English summary
Director Kamal has come up with severe criticism of Major Ravi's recent statements.He said that he was ashamed of his colleague

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam