ദുല്‍ക്കറും സെലക്ടീവ് ആയി, ഇനി ജനൂസിനൊപ്പം
ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴാണ് താരങ്ങള്‍ വീണ്ടുവിചാരത്തിനു തയ്യാറാകുന്നത്. ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ സെലക്ടീവായി. അങ്ങനെയാണ് അഞ്ജലി മേനോന്‍, ലാല്‍ജോസ്, രഞ്ജിത്ത് എന്നിവരുടെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഈ സിനിമകളില്‍ അഭിനയിക്കുന്ന സമയത്ത് ന്യൂജനറേഷന്‍ ചിത്രങ്ങളൊരുക്കിയ പല സംവിധായകരും ദുല്‍ക്കറിനെ സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും ഡേറ്റ് നല്‍കാന്‍ ദുല്‍ക്കര്‍ തയ്യാറായില്ല. പിന്നീട് ഡേറ്റ് നല്‍കിയത് കമലിന്റെ മകന്‍ ജനൂസ് മുഹമ്മദിനാണ്. പിതാവായ മമ്മൂട്ടിയും സംവിധായകന്‍ കമലും തമ്മിലുള്ള ബന്ധം കൊണ്ടല്ല ദുല്‍ക്കര്‍ ജനൂസിന്റെ ചിത്രത്തിലേക്കു കരാര്‍ ഒപ്പിട്ടത്. പ്രമേയത്തിന്റെ വ്യത്യ,സ്തതകൊണ്ടുതന്നെയായിരുന്നു.
ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ വിജയിക്കാന്‍കാരണം അതിലെ പോസിറ്റീവ് തിങ്കിങ്ങ് കൊണ്ടായിരുന്നു. രണ്ടു ചിത്രങ്ങളും അവസാനിക്കുന്നത് പ്രേക്ഷകന് പോസിറ്റീവ് എനര്‍ജി നല്‍കികൊണ്ടായിരുന്നു. അത്തരമൊരു കഥ തന്നെയാണ് ജനൂസിന്റെ കഥയിലുമുള്ളത്. ബാംഗ്ലൂര്‍ ഡെയ്‌സിലും വിക്രമാദിത്യനിലുമുള്ളതുപോലെ വ്യത്യസ്തമായ പ്രയണവും ഈ സിനിമയിലുണ്ട്.

നിത്യ മേനോന്‍ ആണ് ഇതില്‍ നായിക. നൂറുദിവസത്തിനുള്ളില്‍ നടക്കുന്നൊരു പ്രണയമാണ് ജുനൂസിന്റെ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ പ്രമേയം. ബാംഗ്ലൂരിലാണ് ഇതിന്റെയും കഥാ പശ്ചാത്തലം. ദുല്‍ക്കറും നിത്യയും ഉസ്താദ് ഹോട്ടലിനു ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.
അജു വര്‍ഗീസ് ആണ് ഇതില്‍ കോമഡിയുമായി ദുല്‍ക്കറിനൊപ്പം ചേരുന്നത്. നിവിന്‍പോളിയുടെയും കുഞ്ചാക്കോബോബന്റെയുമൊക്കെ കൂടെ അഭിനയിച്ചിരുന്ന അജുവര്‍ഗീസ് ഇതില്‍ മുഴുനീളകോമഡിയുമായിട്ടാണ് അഭിനയിക്കുന്നത്. കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ്. സംഭാഷണം എഴുതുന്നത് വിപിന്‍, സുഹൈല്‍ ഇബ്രാഹിം എന്നിവര്‍. റഫീഖ് അഹമ്മദ് ആണ് ഗാനരചന. സംഗീതം തൈക്കൂടം ബ്രാന്‍ഡ്. ചിത്രത്തിന്റെ ഒരു ഭാഗം ദുബായിയില്‍ ചിത്രീകരിക്കും. രഞ്ജിത്തിന്റെ ഞാന്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അതു കഴിഞ്ഞാല്‍ 100 ഡെയ്‌സ് ഓഫ് ലവ് തിയറ്ററിലെത്തും.


Click it and Unblock the Notifications











