ബിജുമേനോന്റെ പ്രേമം ആദ്യം അറിഞ്ഞത് ആര്‌

By Nirmal Balakrishnan

ബിജുമേനോന്‍ സംയുക്ത വര്‍മ പ്രേമം ആദ്യം തിരിച്ചറിഞ്ഞത് ആരാണെന്നോ? കാമറാമാന്‍ സുകുമാറും സംവിധായകന്‍ കമലും. മധുരനൊമ്പരക്കാറ്റ് എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രണ്ടുപേരുടെയും അസ്ഥിക്കുപിടിച്ച പ്രേമം ഇവര്‍ കാമറക്കണ്ണിലൂടെ നോക്കിക്കാണുന്നത്. സംവിധായകന്‍ കമല്‍ ആണ് ഇക്കാര്യം എഴുതിയത്.

ശ്രീനിവാസന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റില്‍ ബിജുവും സംയുക്തയുമായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നത്. ലെനില്‍ രാജേന്ദ്രന്റെ മഴയിലായിരുന്നു തൊട്ടുമുന്‍പ് ഇവര്‍ ജോടികളായിരുന്നത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണു പ്രേമം മൊട്ടിടുന്നത്. എന്നാല്‍ അത് തീവ്രമാകുന്നത് മധുരനൊമ്പരക്കാറ്റിന്റെ ചിത്രീകരണത്തിനിടെയും.

biju-menon-samyuktha-varma

ഒരുദിവസം കാമറാമാന്‍ സുകുമാര്‍ കമലിനെ വിളിച്ചു കാമറയിലേക്കു നോക്കാന്‍ പറഞ്ഞു. ഒരു ബസില്‍ ബിജുവും സംയുക്തയും ഒന്നിച്ചിരിക്കുകയാണ്. അന്നേരത്തെ അവരുടെ ഭാവമാണ് അതു കൈവിട്ട കളിയാണെന്നു സുകുമാറിനു തോന്നിയത്. എന്നാല്‍ ഇക്കാര്യം സെറ്റിലുള്ള മറ്റുള്ളവരോടൊന്നും അവര്‍ പറഞ്ഞില്ല. ചിത്രീകരണത്തിനിടെ ശ്വാസംമുട്ടല്‍ വന്ന് സംയുക്തയെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ബിജു അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞപ്പോള്‍ ആശുപത്രിയിലെ വിവരം അറിയാതെ ബിജുമേനോന്‍ പ്രയാസപ്പെടുന്നതു കണ്ടപ്പോള്‍ ബിജുവിന്റെ പ്രണയത്തിന്റെ ആഴം കണ്ടെന്ന് കമല്‍ പറയുന്നു.

ബിജു മേനോന്‍-സംയുക്ത, ജയറാം-കമല്‍, അജിത്ത്- ശ്യാലിനി എന്നിവരൊക്കെ കമലിന്റെ സെറ്റില്‍ നിന്നു പ്രേമിച്ചവരാണ്. നിറം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ശാലിനി അജിത്തുമായി പ്രേമിക്കുന്നത്. അജിത്ത് തമിഴ്‌സെറ്റിലും ശാനിലി കമലിന്റെ സെറ്റിലും. ഫോണിലൂടെയായിരുന്നു പ്രേമം. ഇവരൊക്കെ ഇപ്പോള്‍ സന്തോഷത്തോടെ കഴിയുന്നതു കാണുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കമല്‍ എഴുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X