സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി; വിഷ്ണുപ്രിയയാണ് വധു, വിവാഹചിത്രങ്ങള്‍ പുറത്ത്

ലോക്ഡൗണും കൊവിഡ് പ്രതിസന്ധികള്‍ക്കുമിടയില്‍ നിരവധി താരവിവാഹങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹനിശ്ചയമായിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലേ പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായിരിക്കുകയാണ്.

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

മാവേലിക്കരയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍ വെച്ച് പകല്‍ 9.18നായിരുന്നു വിവാഹം. പത്തനംതിട്ട, തിരുവല്ല സ്വദേശിനി വിഷ്ണുപ്രഭയാണ് വധു. വിവാഹശേഷമുള്ള വധു വരന്മാരുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു സംവിധായകന്റെ വിവാഹം.

kannan-thamarakulam

സിനിമാ രംഗത്ത് നിന്ന് നടനും സംവിധായകനുമായ പിഷാരടി, നടന്‍ സുധീപ് എന്നിവര്‍ പങ്കെടുത്തു. വളരെ കുറച്ച് സിനിമകളെ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും അതിലൂടെ തന്നെ കണ്ണന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയിലൂടെയാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ശേഷം ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും കണ്ണന്റെ സംവിധാനത്തില്‍ പിറന്നു. രസകരമായ കാര്യം ഈ സിനിമകളിലെല്ലാം നായകന്‍ ജയറാം ആയിരുന്നു എന്നതാണ്.

മലയാളത്തിലെ സിനിമകള്‍ക്ക് പുറമേ തമിഴിലും കണ്ണന്‍ താമരക്കുളം സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. സുരയാടല്‍ എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ ചുവടുവെക്കുന്നത്. ഇതിനൊപ്പം സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ സീരിയലുകളുമുണ്ട്. അമ്മതൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന്‍ എന്നിങ്ങനെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകള്‍ക്ക് പിന്നിലും കണ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Recommended Video

സീരിയല്‍ നടി മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹം നിശ്ചയിച്ചു

ഏറ്റവും പുതിയതായി മരട് ഫ്‌ളാറ്റ് പൊളിച്ചതിനെ ആസ്പദമാക്കി ഒരുക്കുന്ന മരട് 57 എന്ന സിനിമയാണ് കണ്ണന്‍ സംവിധാനം ചെയ്തത്. ശേഷം ത്രില്ലര്‍ ചിത്രം ഉടുമ്പ് എന്ന സിനിമയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X