മമ്മൂട്ടി അര്‍പ്പണബോധമുള്ള നടന്‍! മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാനായില്ല! കെജി ജോര്‍ജിന്‍റെ സങ്കടം
മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് കെജി ജോര്‍ജ്. ഭരതനും പത്മരാജനുമൊപ്പം മലയാള സിനിമയില്‍ പുതിയ മാറങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. പ്രേക്ഷക മനസ്സില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന തരത്തിലുള്ള മികച്ച സിനിമകളാണ് അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്.
മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല അദ്ദേഹത്തിന്. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനായി തീരുമാനിച്ചിരുന്നുവെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം സിനിമാജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
യവനിക, മേള തുടങ്ങിയ സിനിമകളില്‍ നായകനായത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിക്കൊപ്പം നിരവധി തവണ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തതിനെക്കുറിച്ചുള്ള ചോദ്യം വന്നപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മോഹൻലാൽ ഒരു ഒറിജിനൽ ആക്ടറാണെന്ന് കെജി ജോര്‍ജ് പറയുന്നു. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ കഴിയാതിരുന്നത് വലിയ നഷ്ടമായിപ്പോയെന്നും സംവിധായകന്‍ പറയുന്നു.
മോഹന്‍ലാലിനെക്കുറിച്ച് മാത്രമല്ല മമ്മൂട്ടിയേയും കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. താനുമായി നിരവധി സിനിമകളിൽ സഹകരിച്ച മമ്മൂട്ടി അർപ്പണബോധമുള്ള നടനാണെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി ഡെഡിക്കേറ്റഡ് ആണ്. ഹാർഡ് വർക്ക് ചെയ്യും. ജീവിതം മുഴുവൻ സിനിമയാണ്. ഇത്രയും ഹാർഡ്‌വർക്ക് ചെയ്യുന്ന ആക്ടറില്ല. ഇപ്പോൾ കാണണമെന്ന് തോന്നാറുള്ള ഒരാളാണെന്നും കെജി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Recommended Video
മമ്മൂട്ടിയുടെ തുടക്കകാല ചിത്രങ്ങളിൽ ഒന്നായ, തന്റെ സംവിധാനത്തിന്റെ പുറത്തിറങ്ങിയ 'മേള' അദ്ദേഹത്തിന് കരിയർ ബ്രേക്ക് നൽകിയ ചിത്രങ്ങളിൽ ഒന്നായിരുന്നുവെന്നും കെ.ജി ജോർജ്ജ് പറയുന്നു.
എഴുപത്തിയഞ്ചാം വയസിലെത്തി നിൽക്കുന്ന കെ.ജി ജോർജ്ജ്, താൻ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ഏറെ സന്തുഷ്ടനാണെന്നും പറയുന്നു. ഇനിയൊരു സിനിമ താൻ ഒരിക്കലും ചെയ്യില്ലെന്നും അഥവാ ചെയ്‌താൽ തന്നെ അതൊരു മുഴുനീള ഹാസ്യ ചിത്രമായിരിക്കുമെന്നും പറഞ്ഞിരുന്നു.


Click it and Unblock the Notifications











