twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ടയ്ക്ക് ശേഷം ഷെയ്ന്‍ നിഗം ചിത്രവുമായി ഖാലിദ് റഹ്മാന്‍! കാസ്റ്റിംഗ് കോള്‍ പുറത്ത്

    By Midhun Raj
    |

    മമ്മൂട്ടിയെ നായകനാക്കിയുളള ഉണ്ട എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം തിളങ്ങിയ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ഖാലിദ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഉണ്ട മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളിലൊന്നായും മാറിയിരുന്നു. ഇപ്പോഴിതാ ഉണ്ടയ്ക്ക് പിന്നാലെ തന്റെ പുതിയ സിനിമയുമായി എത്തുകയാണ് സംവിധായകന്‍.

    ഷെയ്ന്‍ നിഗം ആണ് സിനിമയില്‍ നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. 20നും 25നും ഇടയില്‍ പ്രായമുളള നായികമാരെയാണ് അണിയറക്കാര്‍ ചിത്രത്തിലേക്ക് പരിഗണിക്കുന്നത്.

    shane nigam-khalid rahman

    മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നൈപുണ്യം ഉളളവര്‍ കൂടുതല്‍ പരിഗണിക്കപ്പെടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ആഷിക്ക് ഉസ്മാനാണ് ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്.

    ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിയല്ല! ചിരഞ്ജീവി ചിത്രമൊരുക്കാന്‍ ഈ സംവിധായകന്‍ലൂസിഫര്‍ തെലുങ്കില്‍ സംവിധാനം ചെയ്യുന്നത് പൃഥ്വിയല്ല! ചിരഞ്ജീവി ചിത്രമൊരുക്കാന്‍ ഈ സംവിധായകന്‍

    ഖാലിദ് റഹ്മാന്‍ ചിത്രത്തിന് പുറമെ കൈനിറയെ സിനിമകളുമായിട്ടാണ് ഷെയ്ന്‍ നിഗം ഇക്കൊല്ലം മുന്നേറികൊണ്ടിരിക്കുന്നത്. നവാഗതനായ ഡിമല്‍ ഡെനീസ് സംവിധാനം ചെയ്ത വലിയ പെരുന്നാളാണ് ഷെയ്‌നിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. വലിയ പെരുന്നാളിന് പിന്നാലെ ഉല്ലാസം, സ്പാ, വെയില്‍ തുടങ്ങിയ സിനിമകളും നടന്റെതായി വരുന്നുണ്ട്.

    English summary
    Director Khalid Rahman's New Movie With Shane Nigam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X