പ്രശസ്ത സംവിധായകന്‍ കെ കെ ഹരിദാസ് അന്തരിച്ചു
മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 20 ല്‍ അധികം ചിത്രങ്ങള്‍ മലയാളത്തില്‍ ഒരുക്കിയിട്ടുളള സംവിധായകനായിരുന്നു ഹരിദാസ്. ജയറാമിനെ നായകനാക്കിയുളള വധു ഡോക്ടറാണ് എന്ന സിനിമയായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തിരുന്നത്.

1994ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. തുടര്‍ന്ന് ദിലിപിനെ നായകനാക്കിയുളള കൊക്കരക്കോ, കല്ല്യാണപ്പിറ്റേന്ന് തുടങ്ങിയ സിനിമകളും ഹരിദാസ് സംവിധാനം ചെയ്തിരുന്നു. ഒന്നാം വട്ടം കണ്ടപ്പോള്‍, പഞ്ച പാണ്ഡവര്‍ ,കിണ്ണം കട്ട കള്ളന്‍ തുടങ്ങിയവയാണ് ഹരിദാസിന്റെതായി പുറത്തിറങ്ങിയ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍. 3 വിക്കറ്റിനു 365 റണ്‍സ് ആണ് അദ്ദേഹം അവസാനമായി ചെയ്ത ചിത്രം. തമ്പി കണ്ണന്താനം,വിജി തമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം വര്‍ഷങ്ങളോളം സഹസംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഫെഫ്ക ഡയറക്ടേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു കെകെ ഹരിദാസ്. പത്തനംതിട്ടയാണ് ഹരിദാസിന്റെ സ്വദേശം. ഭാര്യ അനിത ഹരിദാസ്,മക്കള്‍ ഹരിതാ ഹരിദാസ് ,സൂര്യ ഹരിദാസ്.


Click it and Unblock the Notifications











