വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു! ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണൂ
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ നടനാണ് വിജയ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി യുവാക്കളുടെ ഇഷ്ട താരമാണ് വിജയ്. ഇളയദളപതിയുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കാറുളളത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ താരം ചെയ്യുളളൂവെങ്കിലും ആ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാ പ്രേമികള്‍ നിരവധിയാണ്.
അറ്റ്‌ലീ സംവിധാനം ചെയ്ത മെര്‍സല്‍ എന്ന ചിത്രമായിരുന്നു ഇളയദളപതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. ആരാധകര്‍ക്കും മറ്റു സിനിമാ പ്രേമികള്‍ക്കുമെല്ലാം തന്നെ ഒരു വിരുന്ന് നല്‍കിയതു പോലെയായിരുന്നു വിജയുടെ മെര്‍സല്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. തെറി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വിജയും അറ്റ്‌ലീയും ഒരുമിച്ച രണ്ടാമത്തെ ചിത്രമായിരുന്നു മെര്‍സല്‍. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയിരുന്നു. മെര്‍സലിനു ശേഷം വിജയ് ആരാധകര്‍ക്കെല്ലാം സന്തോഷം തരുന്നൊരു പുതിയ വാര്‍ത്ത വന്നിരിക്കുകയാണ്

ആരാധകരുടെ ഇളയദളപതി
ബാലതാരമായി സിനിമയിലെത്തിയ വിജയ് നാളെയെ തീര്‍പ്പു എന്ന ചിത്രത്തിലൂടെയാണ് നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്. പിന്നീട് ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് നടന്‍ ആരാധകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. പൂവെ ഉനക്കാഗെ, കാതലുക്കു മര്യാദൈ,തുളളാതെ മനമും തുള്ളും, എന്നീ ചിത്രങ്ങളിലൂടെയായിരുന്നു വിജയ്ക്ക് തമിഴില്‍ റൊമാന്റിക്ക് ഹീറോ പരിവേഷം ലഭിച്ചിരുന്നത്. റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ നിന്നാണ് പിന്നീട് മാസ് ഹീറോയായി വിജയ് മാറുന്നത്. വിജയുടെതായി പുറത്തിറങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഗില്ലി. ആക്ഷന്‍ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു വിജയ് നടത്തിയിരുന്നത്.

പോക്കിരി വിജയ്
പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി വിജയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നൊരു ചിത്രമായിരുന്നു. സത്യമൂര്‍ത്തി എന്ന കഥാപാത്രമായി വിജയ് എത്തിയ ചിത്രത്തില്‍ മലയാളി താരം അസിനായിരുന്നു നായികയായി എത്തിയിരുന്നത്. തെലുങ്കില്‍ മഹേഷ്ബാബു നായകനായി എത്തിയ പോക്കിരിയെന്ന സിനിമയുടെ തമിഴ് റീമേക്കായിരുന്നു ചിത്രം. വിജയുടെ കരിയറില്‍ ആദ്യമായി 50കോടി ക്ലബില്‍ കടന്ന ചിത്രം കൂടിയായിരുന്നു പോക്കിരി. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഏറെ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പോക്കിരി. വിജയുടെ ഡാന്‍സ് രംഗങ്ങളും ആക്ഷനുമായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. പ്രകാശ് രാജ്, സത്യരാജ്,നാസര്‍,വടിവേലു,നെപ്പോളിയന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

തുപ്പാക്കിയെന്ന ഹിറ്റ് ചിത്രം
വിജയുടെതായി പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു തുപ്പാക്കി. എ,ആര്‍ മുരുകദോസും ഇളയദളപതിയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായിട്ടായിരുന്നു വിജയ് എത്തിയിരുന്നത്. കാജല്‍ അഗര്‍വാള്‍ വിജയുടെ നായികയായി എത്തിയ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ജയറാമും അഭിനയിച്ചിരുന്നു. വിജയുടെ കരിയറില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു തുപ്പാക്കി.ഹാരിസ് ജയരാജിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിരുന്നു. തുപ്പാക്കിക്ക് ശേഷം വിജയും എ.ആര്‍ മുരുകദോസും ഒന്നിച്ച ചിത്രമായിരുന്നു കത്തി. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രം വലിയ രീതിയില്‍ തിയ്യേറ്ററുകളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിജയ് ഇരട്ട വേഷത്തിലെത്തിയിരുന്ന ചിത്രത്തില്‍ സാമന്ത അക്കിനേനിയായിരുന്നു നായികയായി എത്തിയിരുന്നത്.

മെര്‍സല്‍
വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു മെര്‍സല്‍. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രമെന്ന നിലയില്‍ ഏറെ വിവാദങ്ങള്‍ നേരിടേണ്ടി വന്ന ചിത്രമായിരുന്നു മെര്‍സല്‍. നോട്ട് നിരോധനം,ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച ചിത്രത്തിനെതിരെ രാഷ്ട്രീയ നേതാക്കളടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജനങ്ങള്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് വിജയ് തന്റെ ചിത്രത്തിലൂടെ പറഞ്ഞതെന്ന് പറഞ്ഞ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. വിജയുടെ കരിയറില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് മെര്‍സല്‍ തന്നെയാണ്.

പുതിയ ചിത്രങ്ങള്‍
എ.ആര്‍ മുരുകേദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. കത്തി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. മലയാളി നടി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയുടെ നായികയായി എത്തുന്നത്. അങ്കമാലി ഡയറീസിന്റെ ചായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെര്‍സലിനു ശേഷം എ.ആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത്. വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

തലൈവയ്ക്ക് രണ്ടാം ഭാഗം
ഇളയദളപതിയുടെ കരിയറില്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തലൈവ. എ.എല്‍ വിജയ് സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയം കൊണ്ടും വിജയുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അമലാ പോളായിരുന്നു ചിത്രത്തില്‍ വിജയുടെ നായികയായി എത്തിയിരുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. സംവിധായകന്‍ എ.എല്‍ വിജയ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചത്. തലൈവയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇളയദളപതിയോട് സംസാരിച്ചിരുന്നുവെന്നും ചിത്രത്തിന്റെ കഥയും മറ്റു കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞുവെന്നും എ.എല്‍ വിജയ് സൂചിപ്പിച്ചു. തലൈവ 2 പോലൊരു സിനിമ എപ്പോള്‍ ചെയ്യണമെന്നത് സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. തീര്‍ച്ചയായും തലൈവയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം.എ.എല്‍ വിജയ് പറഞ്ഞു.


Click it and Unblock the Notifications











