നസ്രിയയുടെ അച്ഛനാവാന്‍ താനില്ലെന്ന് ലാല്‍ ജോസ്! ആ സിനിമയോട് നോ പറയാനുള്ള കാരണം ഇതായിരുന്നു!
മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ ജോസ്. അസോസിയേറ്റില്‍ നിന്നും സ്വതന്ത്ര്യ സംവിധായകനായി മാറുകയായിരുന്നു അദ്ദേഹം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പുതുമുഖ താരങ്ങള്‍ക്ക് മികച്ച അവസരമാണ് അദ്ദേഹം നല്‍കാറുള്ളത്.
സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. ഇടയ്ക്ക് അഭിനേതാവായും അദ്ദേഹം എത്താറുണ്ട്. സംവിധായകരായാണ് മുന്‍പൊക്കെ പല സംവിധായകരും ക്യാമറയ്ക്ക് മുന്നിലും എത്തിയത്. അതില്‍ നിന്നും മാറി കഥാപാത്രമായെത്തിക്കൊണ്ടിരിക്കുകയാണ് പലരും. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരുമ്പോള്‍ മുതല്‍ അദ്ദേഹത്തിലെ അഭിനേതാവിനെ തിരിച്ചറിയാറുണ്ട് താരങ്ങള്‍. താന്‍ വേണ്ടെന്ന് വെച്ച കഥാപാത്രത്തക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ലാല്‍ ജോസ് ഇപ്പോള്‍.

നായികയുടെ അച്ഛന്റെ വേഷം
ജൂഡ് ആന്റണി ജോസഫിന്റെ സിനിമയായ ഓംശാന്തി ഓശാനയിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നായികയുടെ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതിനായാണ് സംവിധായകന്‍ സമീപച്ചത്. രണ്‍ജി പണിക്കറിന് അരികിലേക്ക് വിടുകയായിരുന്നു ആ കഥാപാത്രത്തെയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ചെയ്തതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

ഭാര്യ പറഞ്ഞത്
മരണം വരെ സിനിമയില്‍ ഉണ്ടാകണമേ എന്ന ആഗ്രഹമേയുള്ളൂ. ‘ഓംശാന്തി ഓശാന'യില്‍ നസ്രിയയുടെ അച്ഛന്റെ വേഷം ചെയ്യാനാണ് എനിക്ക് അഡ്വാന്‍സ് നല്‍കിയത്. നസ്രിയയെപ്പോലെ ഒരു മിടുക്കിയുടെ അച്ഛനാകാനുള്ള സൗന്ദര്യം എനിക്ക് ഇല്ല എന്നാണ് എന്റെ ഭാര്യ പറഞ്ഞത്. അത്രയും വലിയ വേഷം ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കും ഇല്ലായിരുന്നു. ഞാനാണ് ഒടുവില്‍ അവരെ രണ്‍ജി പണിക്കരുടെ അടുത്തേക്ക് അയച്ചത്.

അത് നടക്കുന്നുണ്ട്
എന്റെ അടുത്ത് അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരില്‍ കൂടുതലും പുതുമുഖ സംവിധായകരാണ്. ഞാന്‍ ഒരു പഠനത്തിനായാണ് ഈ ക്ഷണം ഉപയോഗിക്കുന്നത്. സിനിമയിലെ ആദ്യ പത്ത് വര്‍ഷങ്ങള്‍ ഞാന്‍ അസ്സിസ്റ്റന്റും, അസോസിയേറ്റുമൊക്കെയായിരുന്നു. സ്വതന്ത്ര സംവിധായകനായതോടെ മറ്റൊരു സംവിധായകന്റെ സെറ്റില്‍ പോയി അവരുടെ വര്‍ക്ക് അടുത്തു കാണുവാനുള്ള അവസരമില്ലാതെയായി. നടന്റെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ അത് നടക്കുന്നുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.


Click it and Unblock the Notifications