ചാക്കോച്ചന്‍-ലാല്‍ജോസ് കൂട്ടുക്കെട്ട് വീണ്ടും: സിന്ധുരാജിന്റെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു
കുഞ്ചാക്കോ ബോബനും ലാല്‍ ജോസും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 2010ല്‍ പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍ക്കുട്ടി.എം.സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം ബാലന്‍പിളള സിറ്റി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഥ പറഞ്ഞിരുന്നത്. ചാക്കോച്ചനും ആന്‍ അഗസ്റ്റിനുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്. ചിത്രത്തില്‍ പാലുണ്ണി എന്ന കഥാപാത്രമായി ചാക്കോച്ചന്‍ എത്തിയപ്പോള്‍ എല്‍സമ്മ എന്ന കഥാപാത്രത്തെയാണ് ആന്‍ അഗസ്റ്റിന്‍ അവതരിപ്പിച്ചിരുന്നത്.
ഇവര്‍ക്കു പുറമേ മലയാളത്തിലെ പ്രധാന അഭിനേതാക്കളെല്ലാം തന്നെ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. രജപുത്ര വിശ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആയിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. എല്‍സമ്മയ്ക്കു ശേഷം പുള്ളിപ്പുലികളും ആണ്‍കുട്ടിയും എന്ന ചിത്രത്തിനു വേണ്ടിയാണ് ചാക്കോച്ചന്‍ ലാല്‍ജോസ് ടീം വീണ്ടും ഒന്നിച്ചിരുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രമായിരുന്നു ഇത്.

ചാക്കോച്ചനും നമിതാ പ്രമോദുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. ഇത്തവണയും എം.സിന്ധുരാജിന്റെ തിരക്കഥയില്‍ തന്നെയായിരുന്നു ചിത്രമൊരുങ്ങിയിരുന്നത്. വിദ്യാസാഗറിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. സുരാജ് വെഞ്ഞാറമൂട്,ഹരിശ്രീ അശോകന്‍, ഇര്‍ഷാദ്, ജോജു ജോര്‍ജ്ജ്, ഷമ്മി തിലകന്‍, അനുശ്രീ തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തിയിരുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍ക്കുട്ടിയും തിയ്യേറ്ററുകളില്‍ വിജയമായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു.

ആദ്യ രണ്ടു ചിത്രങ്ങളുടെ വിജയത്തിന് ശേഷം ചാക്കോച്ചന്‍ ലാല്‍ജോസ് ടീമിന്റെ മൂന്നാമത്തെ ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. ഇത്തവണ കണ്ണൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രമായിരിക്കും. ഇത്തവണയും എം സിന്ധുരാജ് തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ജൂലായ് അവസാനമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ തിരക്കഥാ രചന നടക്കുകയാണെന്നും ഇത് പൂര്‍ത്തിയായതിനു ശേഷമേ മറ്റു താരനിര്‍ണയം തുടങ്ങുകയുളളുവെന്നും സിന്ധുരാജ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു


Click it and Unblock the Notifications