മീ ടൂ കാരണം യുവതികളെ ജോലിക്കെടുക്കാന്‍ മടി!! സിനിമയില്‍ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു-ലാൽ ജോസ്
സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പല അവസരത്തിലുളള കൂടെയുളളവരെ ചീത്ത് പറയേണ്ടി വരും.
Recommended Video

മീടൂ വെളിപ്പെടുത്തൽ സിനിമ മേഖലയിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചത്. സിനിമയിലെ വനിത പ്രവർത്തകർ നേരിടേണ്ടി വന്ന കഷ്ടപ്പാടുകൾ സമൂഹത്തിനു മുന്നിൽ തുറന്നടുച്ച മീടൂ ക്യാംപെയ്നു വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.. മീടൂവിവൂടെ പലരുടെ യഥാർഥ മുഖം പുറത്തു വന്നിരുന്നു. ഇപ്പോഴിത മീടുവിനെ കുറിച്ചുളള നിലപാട് വ്യക്തമാക്കി സംവിധായകൻ ലാൽ ജോസ്.മീടു ആരോപണങ്ങള്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് സംവിധായകന്‍ ലാല്‍ജോസ്. തന്റെ സിനിമകളില്‍ സഹസംവിധായകരായി സ്ത്രീകള്‍ വരുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നുണ്ടെന്ന് ലാല്‍ജോസ് തുറന്നു പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ വിളിച്ചു പറയുന്നതിലൂടെ പുലിവാല് പിടിക്കാൻ താനില്ലെന്നും ലാൽ ജോസ് വ്യക്തമാക്കി. സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പല അവസരത്തിലുളള കൂടെയുളളവരെ ചീത്ത് പറയേണ്ടി വരും. അത് ആൺ പെൺ വ്യത്യാസമില്ലാതെയാണ് വഴക്കു പറയുന്നത്. അപ്പോഴൊക്കെ ആണ്‍കുട്ടികളോട് പെരുമാറുന്നതു പോലെ തന്നെ പെണ്‍കുട്ടികളോടും പല കാര്യങ്ങളും തുറന്നു സംസാരിക്കേണ്ടി വരും. അതിനോട് ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എങ്ങനെ എടുക്കും എന്നതിൽ ഭയമുണ്ട്.കൂടെ ജോലി ചെയ്ത പെണ്‍കുട്ടി സെറ്റിലുണ്ടായിരുന്ന എല്ലാവരേയും അടച്ചാക്ഷേപിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യുമെന്നും ലാല്‍ജോസ് പറയുന്നു.
അതേസമയം വര്‍ഷങ്ങൾക്ക് മുമ്പ് തന്നോടൊപ്പം മൂന്ന് വനിത സഹസംവിധായകര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോഴും തന്റെ കൂടെ സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നും അവരാരും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. പണ്ടു നടന്ന കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നതിന്റെ ആവശ്യം എന്താണെന്നാണ് ലാല്‍ജോസ് ചോദിക്കുന്നുണ്ട്. ഇത്തരത്തിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളില്‍ ചിലത് മാത്രമായിരിക്കും സത്യം ബാക്കിയുള്ളവ വ്യാജവുമായിരിക്കും എന്നുമാണ് അദ്ദേഹം പറയുന്നു.


Click it and Unblock the Notifications