twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് പലരോടും പ്രണയം തോന്നിയിരുന്നു, എന്നാല്‍ തിരിച്ചു എല്ലാവരും സഹോദരനായെ കണ്ടുളളു, ലാല്‍ജോസ്‌

    By Midhun Raj
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. സൂപ്പര്‍താരങ്ങളെ വെച്ചുളള ലാല്‍ജോസ് ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ലാല്‍ജോസ് സിനിമകളില്‍ നായകന്മാരായി. ക്ലാസ്‌മേറ്റ്‌സ്, മീശമാധവന്‍ പോലുളള സിനിമകളെല്ലാം സംവിധായകന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

    ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

    എന്റര്‍ടെയ്‌നര്‍ സിനിമകള്‍ക്കൊപ്പം തന്നെ പ്രമേയപരമായി മികച്ചുനിന്ന സിനിമകളും ലാല്‍ജോസിന്‌റെതായി പുറത്തിറങ്ങി. നിലവില്‍ സൗബിന്‍ ഷാഹിറിനെ നായകനാക്കിയുളള സിനിമയാണ് സംവിധായകന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ദുബായിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. മംമ്താ മോഹന്‍ദാസ് സൗബിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

    അതേസമയം കൗമാരകാലത്തെ

    അതേസമയം കൗമാരകാലത്തെ ക്രിസ്മസ് അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ എത്തിയിരുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്. യൗവനകാലത്തെ പാതിര കുര്‍ബാനയുടെ വിഷ്വല്‍സ് ഇന്നും മനസ്സില്‍ മായാതെ കിടപ്പുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ചൂട്ടു കത്തിച്ച് ബീഡിയും വലിച്ച് തലയിലൊരു മഫ്‌ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനങ്ങളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം.

    അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക്

    അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബിഡിപുകയുടെയും നാടന്‍ വാറ്റു ചാരായത്തിന്‌റെയും മണമായിരുന്നു, സംവിധായകന്‍ പറയുന്നു. വലിയ മുളവെട്ടി ചീന്തി അതില്‍ ചൈനാ പേപ്പര്‍ ഒട്ടിച്ചാണ് നക്ഷത്രങ്ങള്‍ ഒരുക്കിയിരുന്നതെന്നം ലാല്‍ജോസ് പറയുന്നു. പൊടിമീശ മുളയ്ക്കണ കാലമാകുമ്പോഴേക്കും എനിക്ക് അള്‍ത്താര ബാലനായും പളളി ക്വയറിലെ ഗിറ്റാറിസ്റ്റായും പ്രൊമോഷന്‍ കിട്ടി.

    സാധാരണ ഗതിയില്‍ പള്ളിയിലെത്തുന്ന

    സാധാരണ ഗതിയില്‍ പള്ളിയിലെത്തുന്ന പെണ്‍കുട്ടികളുമായി ചില പ്രേമവും ചുറ്റിക്കളിയുമൊക്കെ സംഭവിക്കേണ്ട സമയമാണത്. പക്ഷേ ശരീരം കൊണ്ട് തീരെ ചെറിയ ആളായിരുന്നു ഞാനെന്ന് മീശയടക്കമുളള രോമവളര്‍ച്ച തീരെ കുറവും അതുകൊണ്ട് തന്നെ പെണ്‍കുട്ടികളൊക്കെ എന്നെ തീരെ ചെറിയ കുട്ടികളായിട്ടാണ് കണക്കാക്കിയിരുന്നത്.

    പ്രണയ സാധ്യതകളൊന്നും പൂവിട്ടില്ല

    പ്രണയ സാധ്യതകളൊന്നും പൂവിട്ടില്ല. നമുക്ക് പലരോടും പ്രണയം തോന്നിയിരുന്നു. പക്ഷേ തിരിച്ചു എല്ലാവരും സഹോദരനായേ കണ്ടുളളു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു. മലയാളത്തില്‍ ഇരുപതിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള ആളാണ് ലാല്‍ജോസ്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നാല്‍പത്തിയൊന്ന് ആണ് സംവിധായകന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

    ബിജു മേനോനും നിമിഷ സജയനുമാണ്

    ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിനായിരുന്നു മികച്ച സംവിധായകനുളള സംസ്ഥാന പുരസ്‌കാരം ലാല്‍ജസിന് ലഭിച്ചത്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ലാല്‍ജോസ് അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനാണ് നായക വേഷത്തില്‍ എത്തിയത്.

    Read more about: lal jose
    English summary
    director lal jose shares his young age christmas time memmories
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X