മോഹന്‍ലാല്‍ ഇല്ലാത്ത മണിച്ചിത്രത്താഴ് ലൊക്കേഷന്‍ ചിത്രം! സണ്ണി കുട്ടന്‍ എവിടെയെന്ന് ആരാധകര്‍!
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്ക് ചിത്രങ്ങളിലൊന്നായിട്ടാണ് മണിച്ചിത്രത്താഴ് അറിയപ്പെടുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിച്ച മറ്റു താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ ഡോ സണ്ണി ജോസഫ് എന്ന ലാലേട്ടന്റെ കഥാപാത്രത്തെയും എല്ലാവരും സ്വീകരിച്ചിരുന്നു.
മണിച്ചിത്രത്താഴിന്റെതായി സംവിധായകന്‍ ലാല്‍ പങ്കുവെച്ചൊരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടെ എടുത്ത ഒരു ചിത്രമായിരുന്നു ലാല്‍ പങ്കുവെച്ചത്. അണിയറ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും ഫോട്ടോയില്‍ ഉണ്ടെങ്കിലും മോഹന്‍ലാല്‍ മാത്രം ഉള്‍പ്പെട്ടിരുന്നില്ല.

സുരേഷ് ഗോപി, ഫാസില്‍, നെടുമുടി വേണു, ശോഭന, കെപിഎസി ലളിത, വിനയപ്രസാദ്, ക്യാമറാമാന്‍ വേണു, സിദ്ധിഖ് ലാല്‍ തുടങ്ങിയവരെല്ലാം ചിത്രത്തില്‍ കാണാം. അതേസമയം ഫോട്ടോയില്‍ ലാലേട്ടനെ കാണാത്തതുകൊണ്ട് സണ്ണിക്കുട്ടന്‍ എവിടെ?, ലാലേട്ടനെ കാണുന്നില്ലല്ലോ,ഏട്ടന്‍ ഏവിടെ? എന്നാക്കെ ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. മണിച്ചിത്രത്താഴില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും കാണിക്കുന്നുണ്ടെങ്കിലും സൂപ്പര്‍ താരത്തെ മാത്രം കണ്ടില്ലല്ലോ എന്ന പരിഭവമാണ് ആരാധകര്‍ പങ്കുവെച്ചത്.


Click it and Unblock the Notifications











