ദിലീപിന്റെ ആ ചിത്രത്തിനായി കുറച്ചുകാലം സിനിമയില്‍ അഭിനയിച്ചില്ല, തുറന്നുപറഞ്ഞ് ലാല്‍

By Midhun Raj

നടനായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയ താരമാണ് ലാല്‍. സിദ്ധിഖ്-ലാല്‍ എന്ന സംവിധായക കൂട്ടുകെട്ടിലൂടെയാണ് താരം മോളിവുഡില്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് അഭിനേതാവായിട്ടാണ് ലാല്‍ സിനിമയില്‍ കൂടുതല്‍ സജീവമായത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിലെ സൂപ്പര്‍താര സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ ലാലും എത്തിയിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് നടന്‍ തിളങ്ങിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ലാല്‍ വീണ്ടും സംവിധായകനായ ചിത്രമായിരുന്നു കിംഗ് ലയര്‍.

lal-dileep

ജനപ്രിയ നായകന്‍ ദിലീപ് നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു. സിദ്ധിഖിന്റെ കഥയിലായിരുന്നു ലാല്‍ ഈ ചിത്രം അണിയിച്ചൊരുക്കിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം കൂടിയായിരുന്നു കിംഗ് ലയര്‍. അതേസമയം ദിലീപിനെ നായകനാക്കിയുളള സിനിമ ചെയ്യാന്‍ താന്‍ അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനിന്നിരുന്നവെന്ന് ലാല്‍ പറഞ്ഞിരുന്നു. ദിലീപിനെ പോലെ ഒരു സൂപ്പര്‍താരത്തെ വെച്ച് അങ്ങനെയൊരു സിനിമ ചെയ്തത് വലിയ ഉത്തരവാദിത്വമായിരുന്നു എന്നും ലാല്‍ പറയുന്നു.

ഒരഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. സംവിധാനം ചെയ്യണമെന്ന വലിയ മോഹം ഇപ്പോള്‍ ഇല്ല, അഭിനയം തന്നെയാണ് വലിയ ടെന്‍ഷന്‍ ഇല്ലാതെ ചെയ്യാന്‍ കഴിയുന്നത്. ഞാന്‍ കിംഗ് ലയര്‍ എന്ന സിനിമ ചെയ്യുമ്പോള്‍ കുറെ വര്‍ഷം അഭിനയിക്കാതെ മാറിനിന്നു. ആ സമയത്ത് ഒരു കഥയും കേട്ടിരുന്നില്ല. ദിലീപിനെ പോലൊരു സൂപ്പര്‍താരത്തെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അതൊരു വലിയ ഉത്തരവാദിത്തമായിരുന്നു. കിഗ് ലയര്‍ ചെയ്യുമ്പോള്‍ എനിക്ക് വന്ന ഒരുപാട് സിനിമകള്‍ ഞാന്‍ ഒഴിവാക്കി. അതിന്റെ കാരണത്താല്‍ കിംഗ് ലയര്‍ ചെയ്ത ശേഷവും എനിക്ക് സിനിമകള്‍ അങ്ങനെ ലഭിക്കാത്ത സാഹചര്യമായിരുന്നു, ലാല്‍ പറഞ്ഞു.

ദിലീപിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ലാല്‍. പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം പോലുളള സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ വലിയ വിജയം നേടിയ സിനിമകളാണ്. നിലവില്‍ അഭിനേതാവായിട്ടാണ് ലാല്‍ സിനിമയില്‍ കൂടുതല്‍ സജീവമായിരിക്കുന്നത്. അതേസമയം മകന്‍ ലാല്‍ ജൂനിയറിനൊപ്പം നടന്‍ സംവിധാനം ചെയ്യുന്ന പുതിയൊരു ചിത്രം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ലാല്‍.

Read more about: lal dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X