twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാംജിറാവുവിലെ വേഷം ആദ്യം നിരസിച്ച ഇന്നസെന്‌റ്, അറിയാകഥ വെളിപ്പെടുത്തി ലാല്‍

    By Midhun Raj
    |

    സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന്റെതായി വന്ന റാംജിറാവ് സ്പീക്കിംഗ് ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ എന്നീ താരങ്ങള്‍ മല്‍സരിച്ചഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. സിനിമ പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ റാംജിറാവ് സ്പീക്കിംഗ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ്.

    ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

    അതേസമയം ഇന്നസെന്റിന്റെ രൂപവും സംസാര ശൈലിയും മുന്നില്‍കണ്ട് എഴുതിയ സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറഞ്ഞിരുന്നു. പുതിയ ചിത്രമായ Tസുനാമിയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

    തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം

    തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം കഥ പറയാന്‍ താനും സിദ്ധിഖും ഇന്നസെന്‌റിന് അടുത്തെത്തിയിരുന്നു എന്നും എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും ലാല്‍ പറയുന്നു. ഡേറ്റില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. തുടര്‍ന്ന് ആദ്യ സിനിമ നടക്കാതെ പോവുമോ എന്ന ആശങ്ക സിദ്ധിഖിനും ലാലിനുമുണ്ടായി. തുടര്‍ന്ന് ഇക്കാര്യം തങ്ങളുടെ ഗുരുവും റാംജിറാവുവിന്‌റെ നിര്‍മ്മാതാവുമായ ഫാസിലിനോട് പറയുകയായിരുന്നു ഇരുവരും.

    ഇന്നസെന്റിനെ കൊണ്ട്

    ഇന്നസെന്റിനെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് ഫാസില്‍ സിദ്ധിഖ് ലാലിന് വാക്ക് നല്‍കി. പിന്നാലെ ഭക്ഷണം കഴിക്കാന്‍ മൂന്ന് പേരെയും ഒരുമിച്ച് തന്‌റെ വീട്ടിലേക്ക് ഫാസില്‍ ക്ഷണിച്ചു. ഭക്ഷണമെല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ഫാസില്‍ ഇക്കാര്യം ഇന്നസെന്റിന് പറയുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നല്ലൊരു കഥയുണ്ടെന്നും ചിരിയില്‍ പൊതിഞ്ഞാണ് അവരത് അവതരിപ്പിക്കാന്‍ പോകുന്നതെന്നും ഇന്നസെന്റിനോട് ഫാസില്‍ പറഞ്ഞു.

    നിങ്ങളെ കേന്ദ്രകഥാപാത്രമാക്കികൊണ്ട്

    നിങ്ങളെ കേന്ദ്രകഥാപാത്രമാക്കികൊണ്ട് എഴുതിയ തിരക്കഥയാണ്. ഇന്നസെന്റ് നോ പറഞ്ഞാല്‍ ആ കഥ സിനിമയാവില്ല. പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുമെന്നുറപ്പുളള ഒരു സിനിമ അവസാനിക്കും. കഴിവുളള രണ്ട് സംവിധായകരുടെ കടന്നുവരവ് പ്രതിസന്ധിയിലാകും. ഇനി എന്തുവേണമെന്ന് ഇന്നസെന്റിന് തീരുമാനിക്കാം എന്ന് ഫാസില്‍ പറഞ്ഞു.

    എന്നാല്‍ അങ്ങനെയൊരു

    എന്നാല്‍ അങ്ങനെയൊരു സിനിമ വേണ്ട ഇവരുടെ സിനിമ ഇറങ്ങാത്തതാ നല്ലത് എന്നായിരുന്നു തമാശരൂപേണ ഇന്നസെന്റ് പറഞ്ഞത്. ഇതുകേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ഒന്ന് പതറി. കളളച്ചിരിയോടെ ഇന്നസെന്റ് വീണ്ടും പറഞ്ഞു, ഈ സിനിമ നടക്കാത്തതാണ് നല്ലത്. അങ്ങനെയായാല്‍ എന്റെ കുട്ടികള്‍ക്ക് വലുതാവുമ്പോള്‍ അച്ഛനെ കുറിച്ച് പറയാനൊരു കാര്യമുണ്ടാവുമല്ലോ. അപ്പന്‍ അഭിനയിക്കാത്തതകൊണ്ട് ഒരു സിനിമ തന്നെ നടക്കാതെ പോയിട്ടുണ്ട്. രണ്ട് സംവിധായകര്‍ ജനിക്കാതെ പോയി എന്നൊക്കെ. അവര്‍ക്കതൊരു അഭിമാനമായിരിക്കും. ഇന്നസെന്റ് പറഞ്ഞു. അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി.

    അതേസമയം 1989ലായിരുന്നു

    അതേസമയം 1989ലായിരുന്നു റാംജിറാവു സ്പീക്കിംഗ് പുറത്തിറങ്ങിയത്. സിദ്ധിഖ് ലാലിന്‌റെ ആദ്യ ചിത്രം തന്നെ വന്‍വിജയമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. പിന്നാലെ സിനിമയുടെ തുടര്‍ഭാഗങ്ങളും വന്നിരുന്നു. എന്നാല്‍ ആദ്യ ഭാഗത്തിന്‌റെ അത്ര വിജയം മറ്റ് ഭാഗങ്ങള്‍ക്ക് ലഭിച്ചില്ല. ഇന്നസെന്റ്, മുകേഷ്, സായികുമാര്‍ തുടങ്ങിയവരുടെ പ്രകടനം തന്നെയായിരുന്നു റാംജി റാവു സ്പീക്കിന്‌റെ പ്രധാന പ്ലസ് പോയിന്‌റ്.

    Read more about: innocent
    English summary
    director lal reveals innocent's reaction after ramji rao speaking movie offer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X