മമ്മൂട്ടിയും ദുല്‍ഖറും സഹോദരങ്ങളെ പോലെയുണ്ടെന്ന് തമിഴ് സംവിധായകന്‍
മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും അച്ഛനും മകനുമാണെന്ന് പറഞ്ഞാല്‍ ചില അന്യഭാഷാ സിനിമകാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. ചിലര്‍ക്കവരെ സഹോദരങ്ങളെ പോലെ മാത്രമേ തോന്നിയിട്ടുള്ളൂ. തമിഴ് സംവിധായകന്‍ ലിങ്കുസ്വാമിയും പറഞ്ഞത് അത് തന്നെയാണ്. ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും സഹോദരങ്ങളെ പോലെയുണ്ടെന്ന്.
രണ്ട് പേരെയും സഹോദരങ്ങളാക്കി ഒരു സിനിമ ആലോചിക്കുകയാണത്രെ ലിങ്കുസ്വാമി. മലയാളത്തില്‍ കുറേ കാലമായി അങ്ങനെ ഒരു കാര്യം പറഞ്ഞു നടക്കുന്നു. തമിലാണെങ്കില്‍ തമിഴില്‍, അച്ഛനും മകനും സഹോദരങ്ങളായി എത്തിയില്‍ എങ്ങിനെയിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

മമ്മൂട്ടിയെ നായകനാക്കി 'ആനന്ദം' എന്ന ചിത്രത്തിലൂടെയാണ് ലിങ്കുസ്വാമി സംവിധാന രംഗത്തേയ്ക്ക് എത്തുന്നത്. പിന്നീട് റണ്‍, ചണ്ടക്കോഴി, പയ്യ എന്നിങ്ങനെ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ ലിങ്കുസ്വാമിയുടെ ഒടുവിലത്തെ ചിത്രമായ 'അഞ്ചാന്‍' പക്ഷെ പ്രതീക്ഷച്ചിടത്തോളം എത്തിയില്ല. കാര്‍ത്തിയെ നായകനാക്കി ഒരു സിനിമയാണ് ലിങ്കുസ്വാമി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മമ്മൂട്ടി സാറിന്റെ മകനെ ഒരേ സമയം മലാളത്തിലും തമിഴിലും ഇന്‍ഡ്രഡ്യൂസ് ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് ലിങ്കുസ്വാമി പറഞ്ഞു. പക്ഷെ പ്രൊജക്ട് വര്‍ക്കൗട്ടായില്ല. മമ്മൂട്ടി സാറിനെയും മകനെയും കണ്ടാല്‍ ജ്യേഷ്ടാനുജന്മാരെ പോലെയാണ് തോന്നുന്നതെന്നും അത്തരമൊരു ചിത്രമാണ് എന്റെ മനസ്സിലുള്ളതെന്നും ലിങ്കുസ്വാമി പറയുന്നു.
ദുല്‍ഖറിന്റെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം 'ബാംഗ്ലൂര്‍ ഡെയ്‌സാ'ണത്രെ. ചിത്രം കണ്ടപ്പോള്‍ 'മൗനാനുരാഗ'ത്തിലെ കാര്‍ത്തിക്കിനെയാണ് ഓര്‍മ വന്നതെന്നും ലിങ്കുസ്വാമി പറഞ്ഞു.


Click it and Unblock the Notifications











