ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
ആസിഫ് അലി ആദ്യമായി നിര്‍മിച്ച് അഭിനയിച്ച കോഹിനൂര്‍ എന്ന ചിത്രത്തെ വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്‍ ചിത്രത്തെ കളിയാക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്.
ആനമുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ കോഹിനൂര്‍ ആകും എന്നാണ് സംവിധായരന്റെ പോസ്റ്റ്. ചിത്രത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റ് കണ്ടതും ആസിഫ് അലി ഫാന്‍സ് താഴെ വന്ന് പൊങ്കാല തുടങ്ങിയിട്ടുണ്ട്. നോക്കാം,

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
ഇതാണ് സംവിധായകന്‍ എംഎ നിഷാദ് കോഹിനൂര്‍ എന്ന ചിത്രത്തെ കളിയാക്കിയിട്ട പോസ്റ്റ്

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
ചിത്രത്തെ വിമര്‍ശിച്ച് എഴുതിയ പോസ്റ്റിന് കീഴെ വിമര്‍ശനങ്ങളുമായി യുവതാരത്തിന്റെ ആരാധകരുമെത്തി. സംവിധാകനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പല കമന്റുകള്‍ക്കും സംവിധായകന്‍ മറുപടി കൊടുക്കുന്നുമുണ്ട്.

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
ആനയെന്നും അണ്ണാനെന്നും ഉദ്ദേശിച്ചത് ആരെയാ, സംവിധായകനയോ നായകനയോ എന്ന് ചോദിച്ച് ഒരു ആരാധകനെത്തി. ആനയെ വേണമെങ്കില്‍ മോഹന്‍ലാലിനെയോ മമ്മൂട്ടിയെ ആയിട്ട് ഉപമിക്കാം, പക്ഷെ അണ്ണാന്‍....എന്ന് പറഞ്ഞ് സംവിധായകന്‍ മറുപടി നല്‍കുന്നു. അപ്പോള്‍ ഉദ്ദേശിച്ചത് ആസിഫിനെ തന്നെയാണെന്ന് തോന്നുന്നു

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
നമ്പര്‍. 66 മധുരൈ ബസ്, ആയുധം, നഗരം, പകല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് എം. എ നിഷാദ്.

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
ആസിഫ് അലി, കൈലാഷ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബെസ്റ്റ് ഓഫ് ലക്ക് എന്നൊരു ചിത്രവും നിഷാദ് സംവിധാനം ചെയ്തിട്ടുണ്ട്.

ആന മുക്കുന്നത് കണ്ട് അണ്ണാന്‍ മുക്കിയാല്‍ 'കോഹിനൂര്‍' ആകും; സിനിമയെ കളിയാക്കി എംഎ നിഷാദ്
ആദംസ് വേള്‍ഡ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലി ആദ്യമായി നിര്‍മിച്ച ചിത്രമാണ് കോഹിനൂര്‍. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം മോശമല്ലാത്ത അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്

Click it and Unblock the Notifications