Just In
- 5 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 5 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 6 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 6 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- News
രാജ്യം 72ാമത് റിപബ്ലിക്ക് ദിനാഘോഷ നിറവില്‍, കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജം
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Lifestyle
ഗര്‍ഭാവസ്ഥയില്‍ ചര്‍മ്മത്തിന് വരള്‍ച്ചയോ, ശ്രദ്ധിക്കണം
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലിനോട് എന്തിനീ അയിത്തം? ഇടവേള ബാബുവിനെ ഒന്നും അല്ലല്ലോ ക്ഷണിച്ചത്! തുറന്നുപറഞ്ഞ് എംഎ നിഷാദ്
ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കിയതിനെതിരെ വലിയ രീതിയിലുളള പ്രതിഷേധങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ ക്ഷണിക്കുന്നതിനെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളെല്ലാം തന്നെ ഒരു ഭീമഹര്‍ജി സര്‍ക്കാരിന് നല്‍കിയിരുന്നു. സാഹിത്യകാരന് എന്‍ എസ് മാധവന് ഉള്‍പ്പെടെയുളള 105 പേരായിരുന്നു നിവേദനത്തില്‍ ഒപ്പിട്ടിരുന്നത്. മോഹന്‍ലാലിനെ പുരസ്കാര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ കഴിഞ്ഞയാഴ്ച മുതല്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പേളിയെ അത് വേദനിപ്പിച്ചു! അമിത സ്വാതന്ത്ര്യമെടുത്തത് വിനയായി! തുറന്നു പറച്ചിലുമായി സാബുമോന്
നടിയെ ആക്രമിച്ച കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘനയിലേക്ക് തിരിച്ചെടുത്ത തീരുമാനമാണ് മോഹന്‍ലാലിനെതിരെ പ്രതിഷേധമുണ്ടാവാന്‍ കാരണമായത്. നടനെ മുഖ്യാതിഥിയാക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഡോ ബിജുവിനെ പോലുളള സംവിധായകരും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന് എംഎ നിഷാദ് രംഗത്തെത്തിയിരുന്നു. ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ മോഹന്‍ലാലിന് അയിത്തമെന്തിനെന്ന് ചോദിച്ചുകൊണ്ടാണ് നിഷാദ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

എംഎ നിഷാദിന്റെ വാക്കുകളിലേക്ക്...
ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്കാര വിതരണത്തോടനുബന്ധിച്ച് പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു. മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം. സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..എംഎ നിഷാദ് പറയുന്നു.

എന്തിനീ ഈ അയിത്തം
മോഹന്‍ലാല്‍ ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല. പിന്നെന്തിന് അയിത്തം. മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ്റ് ആയത് ഇന്നലെയാണ്(അതാണ് വിഷയമെന്കില്‍. അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍ ഇടവേള ബാബുവിനെ അല്ലല്ലോ ക്ഷണിച്ചത്. അങ്ങനെയാണെങ്കില്‍ അതൊരു വിഷയമാക്കാം). മലയാളിയുടെ മനസ്സില്‍ നടനകലയിലൂടെ സ്ഥിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം. സര്‍ക്കാറിന്റ്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്ന് പോകുന്നത്.

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍
അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്. പുരസ്കാര ജേതാക്കളുടേതോ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. പുരസ്കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം?. ഇതൊരു തരം വരട്ട് വാദമാണ്. മോഹന്‍ലാലിന്റ്റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുകയോ, ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അക്കൂട്ടരോട് സഹതാപം മാത്രം. എംഎ നിഷാദ് പറയുന്നു.

ഇതെന്റെ നിലപാടാണ്
മോഹന്‍ലാലിനെ ഇത് വരെ ചടങ്ങിന്റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്. എന്തായാലും,ഒരു പുരസ്കാര ജേതാവ് എന്ന നിലക്ക് ഞാന്‍ അത് ഏറ്റു വാങ്ങും. ഇതെന്റെ നിലപാടാണ്. എന്റെ ശരിയും.
NB: രാഷ്ട്രീയ പരമായ വിയോജിപ്പുകള്‍ എന്റ്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല. എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു
പോസ്റ്റ് കാണൂ
പോസ്റ്റ് കാണൂ
ഫഹദിന്റെ വരത്തന് ഒരുങ്ങുന്നു! ഇത് ഒരു ഒന്നൊന്നര വരവായിരിക്കും! റിലീസ് തിയ്യതി പുറത്ത്
മോഹന്‍ലാലിനെതിരായ ഭീമഹര്‍ജി തട്ടിപ്പ്? അറിഞ്ഞില്ലെന്ന് പ്രകാശ് രാജ്, കാലിനടിയിലെ മണ്ണ് പോലുമാവില്ല