»   » കര്‍ണ്ണന്‍ നീട്ടി വച്ചിട്ടില്ല, പണികള്‍ നടക്കുന്നുണ്ട്

കര്‍ണ്ണന്‍ നീട്ടി വച്ചിട്ടില്ല, പണികള്‍ നടക്കുന്നുണ്ട്

Posted By: Sanviya
Subscribe to Filmibeat Malayalam


കര്‍ണ്ണന്‍ കഥാപാത്രമാകുന്ന രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനം നടന്നു കഴിഞ്ഞു. ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രവും മമ്മൂട്ടിയെ കര്‍ണ്ണനാക്കി മധുപാലും ശ്രീകുമറും ഒരുക്കുന്ന മറ്റൊരു ചിത്രവും. പൃഥ്വിരാജ് കര്‍ണ്ണനാകുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായി സംവിധായകന്‍ ആര്‍ എസ് വിമല്‍ അറിയിച്ചിരുന്നു.

എന്നാല്‍ മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മമ്മൂട്ടി മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാല്‍ ചിത്രീകരണം നീട്ടി വയ്ക്കുന്നുവെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് 2017ല്‍ തന്നെ ആരംഭിക്കുമെന്ന് സംവിധായകന്‍ മധുപാല്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

mammootty-madhupal-karnan

ഇപ്പോള്‍ മധുപാല്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. 2012ല്‍ നടന്ന സുന്ദരി അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് ചിത്രം. ജയസൂര്യയും ബിജു മേനോനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീവന്‍ ജോബ് തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂണില്‍ ആരംഭിക്കും.

ഛായാഗ്രാഹകനായ സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരം വേദികയാണ് ചിത്രത്തില്‍ നായികയായി അവതരിപ്പിക്കുന്നത്. റൊമാന്റിക് ഫാമിലി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Director Madhupal about karnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam