For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്‌റെ പതനം ആഗ്രഹിച്ചവരുണ്ട്, അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നു: മഹേഷ്‌

  |

  ദിലീപിനെ പിന്തുണച്ച് മുന്‍പ് നിരവധി ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചിട്ടുളള ആളാണ് സംവിധായകന്‍ മഹേഷ്. നടി ആക്രമിക്കപ്പെട്ട കേസിന്‌റെ സമയത്ത് ദിലീപ് നിരപരാധിയാണെന്നും അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നും പറഞ്ഞ് മഹേഷ് രംഗത്തെത്തി. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് പറയുകയാണ് സംവിധായകന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസുതുറന്നത്. ദിലീപിനെ പിന്തുണച്ച് നൂറിലേറെ മണിക്കൂറുകള്‍ പല ചാനലുകളിലും പോയി സംസാരിച്ചിട്ടുണ്ട് എന്ന് മഹേഷ് പറയുന്നു.

  dileep

  അത് എന്‌റെ മനസില്‍ തോന്നിയ ഒരു തോന്നലുകൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്‌നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന് ഞാന്‍ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസില്‍ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാന്‍ സംസാരിച്ചുതുടങ്ങിയത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.

  അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല. അയാള് നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്ന മനുഷ്യന്‍. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും ഒകെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. എനിക്ക് ദിലീപിനെ പിന്തുണച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  അദ്ദേഹത്തിനൊപ്പം മുന്‍പും ഞാന്‍ അഭിനയിച്ചിട്ടില്ല. കേസിന് ശേഷവും അഭിനയിച്ചിട്ടില്ല. അതിന് അദ്ദേഹത്തെ കുറ്റം പറയാനും കഴിയില്ല. പിന്നെ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതുകൊണ്ട് എനിക്ക് കുറെ സിനിമകള്‍ പോയിട്ടുണ്ട് എന്നതാണ് സത്യം. എനിക്ക് സിനിമകള്‍ പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദിലീപിനൊപ്പം നിന്ന പലരും അദ്ദേഹത്തിന് ഒരു വീഴ്ച വന്നപ്പോള്‍ നടന് നേരെ തിരിയുകയും അദ്ദേഹത്തിന് വേണ്ടി സംസാരിച്ച എന്നെ അകറ്റിനിര്‍ത്തുകയും ചെയ്തു.

  അദ്ദേഹത്തിന്‌റെ പ്രകടനം അത്ഭുതപ്പെടുത്തി, ക്ഷീണിച്ചതായോ ഡയലോഗ് തെറ്റിക്കുന്നതായോ കണ്ടിട്ടില്ല: പൃഥ്വിരാജ്‌

  അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് എന്‌റെ അനുഭവം കൊണ്ട് പറഞ്ഞതാണ്. അത് ചിലപ്പോള്‍ തെറ്റായിരിക്കാം. ഇനി കോടതി വിധി വരുമ്പോള്‍ എല്ലാം തെളിയിക്കപ്പെടുമല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. ദിലീപ് ഇന്നസെന്‌റാണ്. അതില്‍ യാതൊരു സംശയവുമില്ല. അയാളുടെ തലയില് അടിച്ചേല്‍പ്പിച്ചതാണ്. അതിന് പിന്നിലാരാണ് പ്രവര്‍ത്തിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ഇദ്ദേഹത്തിനും അറിയാം. പക്ഷേ അതൊന്നും പുറത്തുപറയാനോ പ്രത്യേകിച്ച് ആരെയും ഹേര്‍ട്ട് ചെയ്യേണ്ട കാര്യവുമില്ല, മഹേഷ് പറഞ്ഞു.

  കോടതി വിധി വരട്ടെ. കേസിനെ കുറിച്ച് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. ദിലീപിന്‌റെ പതനം ആഗ്രഹിച്ചത് മെയിന്‍ താരങ്ങളാണോ എന്നൊന്നും പറഞ്ഞ് ഞാന്‍ ആരെയും കോര്‍ണര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. പക്ഷേ ഒരുപറ്റം ആള്‍ക്കാര് ഇദ്ദേഹത്തിന്‌റെ പതനം ആഗ്രഹിച്ചിരുന്നു എന്നത് സത്യം തന്നെയാണ്. എത്രയോ പേരെ സഹായിച്ചിട്ടുളള ആളാണ് ദിലീപ്. ട്വന്‌റി 20 പോലൊരു സിനിമ എടുക്കാന്‍ മറ്റ് താരങ്ങള്‍ മടിച്ചപ്പോള്‍ ദിലീപാണ് മുന്നോട്ടുവന്നത്‌
  ആ സിനിമയ്ക്ക് കിട്ടിയ വരുമാനം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ദിലീപ് ചെയ്തു. ദുരിതത്തിലായ ഒരുപാട് പേരെ സഹായിച്ചു, അഭിമുഖത്തില്‍ മഹേഷ് ഓര്‍ത്തെടുത്തു.

  ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | FilmiBeat Malayalam

  ഞങ്ങള്‍ക്ക് അവളെ പഴയത് പോലെ തിരിച്ചുകിട്ടി, അമൃതയുടെ പിറന്നാള്‍ ചിത്രങ്ങളുമായി അഭിരാമി സുരേഷ്‌

  Read more about: dileep mahesh ദിലീപ്
  English summary
  director mahesh's words about actor dileep goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X