ആ ചിത്രം എന്റേതല്ല! ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ പ്രതികരണവുമായി മേജര്‍ രവി
കീര്‍ത്തിചക്ര എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദ്യ ചിത്രം ഹിറ്റാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം തമിഴ് താരം ജീവയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു കീര്‍ത്തി ചക്ര. ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കീര്‍ത്തി ചക്ര പൂര്‍ത്തിയായിരുന്നത്. താന്‍ തന്നെ നടത്തിയൊരു മിലിട്ടറി ഓപ്പറേഷനാണ് കീര്‍ത്തിചക്ര എന്ന പേരില്‍ സിനിമയായി വന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പട്ടാള സിനിമകളാണ് മേജര്‍ രവി തന്റെ കരിയറില്‍ കൂടുതലായും ചെയ്തിട്ടുളളത്.
കീര്‍ത്തിചക്രയ്ക്കു ശേഷമിറങ്ങിയ കുരുക്ഷേത്രയും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. കീര്‍ത്തി ചക്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ തുടര്‍ന്നുളള ചില ചിത്രങ്ങളിലും എത്തിയിരുന്നു. പ്രണവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ പുനര്‍ജനിയായിരുന്നു മേജര്‍ രവി സംവിധാനം ചെയ്തിരുന്ന ആദ്യ ചിത്രം. ഏഴ് ചിത്രങ്ങളാണ് അദ്ദേഹം തന്റെ കരിയറില്‍ ഇതുവരെയായി ചെയ്തിട്ടുളത്. ഇതില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രമാണ് ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മേജര്‍ രവി രംഗത്തെത്തിയിരുന്നു. ആരോ എഡിറ്റ് ചെയ്ത പ്രചരിപ്പിക്കുന്ന കുറിപ്പും ചിത്രവുമാണ് തന്റെതെന്ന പേരില്‍ വന്നിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. തൃശൂര്‍ പൂരത്തിന് ആശംസകള്‍ നേര്‍ന്ന് മേജര്‍ രവി പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പുമാണ് തെറ്റായ രീതിയില്‍ ആരോ എഡിറ്റ് ചെയ്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മേജര്‍ രവി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ പോസ്റ്റിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications