Don't Miss!
- Lifestyle
തിരിച്ചുവരാത്ത രീതിയില്‍ താരന് പറപറക്കും; ഈ ചേരുവകള്‍ മതി, രണ്ടാഴ്ച ഉപയോഗം ധാരാളം
- News
ബിബിസി മോദിക്ക് നേരെ വിരൽ ചൂണ്ടുന്നുന്നു; ജയിക്കുന്ന കോണ്‍ഗ്രസുകാർ ബിജെപിയില്‍: സിപിഎം
- Travel
ട്രെയിൻ യാത്രയിൽ ഏത് ക്ലാസ് വേണം.. എങ്ങനെ തിരഞ്ഞെടുക്കാം? എന്തുകൊണ്ട് സ്ലീപ്പർ?
- Automobiles
ബൊലേറോ നിയോയെ 'കുട്ടപ്പനാക്കി' മഹീന്ദ്ര, 11.50 ലക്ഷം രൂപക്ക് പുതിയ വേരിയൻ്റ് വിപണിയിൽ
- Sports
2019ലെ ലോകകപ്പ് കളിച്ചു, എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ടീമിലുണ്ടാവില്ല! അഞ്ച് പേര് ഇതാ
- Technology
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
- Finance
ട്രെന്‍ഡ് മാറി; താഴെത്തട്ടില്‍ നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
സുരേഷ് ഗോപിയെ നായകനാക്കി എണ്‍പതുകളിലെ ക്യാമ്പസ് ചിത്രം, പുതിയ സിനിമയെകുറിച്ച് മേജര്‍ രവി
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് സുരേഷ് ഗോപി. സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. വരനെ ആവശ്യമുണ്ടിന് പിന്നാലെ നിരവധി പുതിയ സിനിമകളാണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്നത്.
ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജാക്വലിന് ഫെര്‍ണാണ്ടസ്, ചിത്രങ്ങള്‍ കാണാം
കാവല്‍, ഒറ്റക്കൊമ്പന് ഉള്‍പ്പെടെയുളള മാസ് ആക്ഷന്‍ സിനിമകളാണ് നടന്റെതായി വലിയ പ്രതീക്ഷകളോടെ എല്ലാവരും കാത്തിരിക്കുന്നത്. ഇവയ്ക്ക് പുറമെ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന് എന്ന ചിത്രവും സൂപ്പര്‍താരത്തിന്റെ പുതിയ സിനിമയാണ്. സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു.

ഈ ചിത്രങ്ങള്‍ക്ക് പുറമെ മേജര്‍ രവിയുടെ പുതിയ സിനിമയിലും സുരേഷ് ഗോപി നായകവേഷത്തില്‍ എത്തുമെന്നാണ് അറിയുന്നത്. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സൈനിക പശ്ചാത്തലത്തിലുളള സിനിമകളിലൂടെയായിരുന്നു മേജര്‍ രവി ഇതുവരെ തിളങ്ങിയത്. കീര്‍ത്തിചക്ര എന്ന സിനിമ വിജയമായതിന് പിന്നാലെ കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ് എന്നീ സിനിമകളും സംവിധായകന്റെതായി പുറത്തിറങ്ങി.

കൂടാതെ മമ്മൂട്ടി നായകനായ മിഷന് 90 ഡേയ്സ്, പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 തുടങ്ങിയ സിനിമകളും മേജര്‍ രവിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്. ഇവര്‍ക്ക് ശേഷമാണ് ഇപ്പോള്‍ സുരേഷ് ഗോപിക്കൊപ്പവും സംവിധായകന് ഒന്നിക്കുന്നത്. സിനിമഫെല് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലബ് ഹൗസ് ചര്‍ച്ചയിലാണ് മേജര്‍ രവി പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചത്.

എണ്‍പതുകളിലെ ക്യാമ്പസ് ചിത്രമായിരിക്കും താന്‍ ഒരുക്കുക എന്ന് സംവിധായകന് പറഞ്ഞു. സുരേഷ് ഗോപിയും ആശ ശരത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അതേസമയം സംവിധായകന് എന്നതിലുപരി അഭിനേതാവായും മലയാളത്തില്‍ സജീവമാണ് മേജര്‍ രവി. നിരവധി സിനിമകളിലാണ് ക്യാരക്ടര്‍ റോളുകളില്‍ അദ്ദേഹം എത്തിയത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് മേജര്‍ രവി സിനിമകളില്‍ സജീവമായത്. സഹസംവിധായകനായി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷം സ്വതന്ത്ര സംവിധായകനായും മാറുകയായിരുന്നു അദ്ദേഹം.
Recommended Video

പ്രിയദര്ശന്, രാജ്കുമാര് സന്തോഷി, കമല്ഹാസന്, മണിരത്നം തുടങ്ങിയവര്‍ക്കൊപ്പം എല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. 2006ലാണ് കരിയറില്‍ വലിയ വിജയമായ കീര്‍ത്തിചക്ര പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി എത്തിയ സിനിമയില്‍ തമിഴ് താരം ജീവയും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സംവിധാനത്തിനൊപ്പം പിന്നീട് അഭിനയത്തിലും സജീവമായി നടന്. മോഹന്‍ലാലിനെ നായകനാക്കി കര്‍മ്മയോദ്ധ എന്നൊരു ചിത്രവും മേജര്‍ രവി സംവിധാനം ചെയ്തിരുന്നു. 2012ലായിരുന്നു ആശ ശരത്തും പ്രധാന വേഷത്തില്‍ എത്തിയ സിനിമ പുറത്തിറങ്ങിയത്.
-
ക്ലാസ്സ്മേറ്റ്സിലെ വേഷം വന്നത് അങ്ങനെ! 17 വർഷങ്ങൾക്ക് ശേഷവും ആളുകൾക്ക് എന്റെ യഥാർത്ഥ പേര് അറിയില്ല: രാധിക
-
'തിരിഞ്ഞില്ലെങ്കിൽ ഞാൻ ഉമ്മ വെക്കും, പിന്നെ സുരേഷ് എന്തെങ്കിലും പറയുമെന്ന് ലാലേട്ടൻ; സാരമില്ലെന്ന് ഞാൻ'
-
'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ