മമാസിന് സര്‍വ്വജ്ഞപീഠത്തില്‍ കല്യാണം
മലയാളത്തിന്റെ യുവസംവിധായകന്‍ മമാസ് വിവാഹിതനായി. സംവിധാനം ചെയ്ത ചിത്രങ്ങള്‍ പോലെതന്നെ വ്യത്യസ്തമായിരുന്നു മമാസിന്റെ വിവാഹവും. ആദിശങ്കരന്റെ സ്മരണകളുറങ്ങുന്ന കുടജാദ്രികുന്നിലെ സര്‍വ്വജ്ഞപീഠത്തില്‍ വച്ചായിരുന്നു മമാസിന്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ സുമിതയെയാണ് മമാസ് ജീവിതസഖിയാക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം കുടജാദ്രിയില്‍ ഒരു രാത്രി താമസിച്ച സമയത്ത് ഈ സ്ഥലം മനസില്‍ ഒരു അടയളമിട്ടിരുന്നുവെന്നും അന്ന് ഇവിടെ വച്ച് താലികെട്ടണമന്ന് മനസില്‍ ആഗ്രഹിച്ചതാണെന്നും മമാസ് പറയുന്നു. വിവാഹാലോചനയുടെ സമയത്ത് ഇക്കാര്യം പറഞ്ഞപ്പോള്‍ സുമിതയുടെ വീട്ടുകാര്‍ക്കും സമ്മതമായിരുന്നു. അങ്ങനെ സര്‍വ്വജ്ഞ പീഠത്തില്‍ നടക്കുന്ന ആദ്യത്തെ വിവാഹമായി മമാസ്-സുമിത വിവാഹം മാറി.

പ്രണയവിവാഹമാണ് ഇവരുടേത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. സുമതി കൊച്ചിയില്‍ പരസ്യക്കമ്പനി നടത്തുകയാണ്. മമാസിന്റെ ചിത്രങ്ങള്‍ക്കുവേണ്ട പരസ്യകാര്യങ്ങളെല്ലാം സുമിതയുടെ സ്ഥാപനമാണ് ചെയ്തുവരുന്നത്. സിനിമാ കമ്പനി, പാപ്പീ അപ്പച്ചാ, മാന്നാര്‍ മത്തായി സ്പീക്കിങ് ടു എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് മമാസ്. ഇക്കൂട്ടത്തില്‍ മാന്നാര്‍ മത്തായി 2ഉം പാപ്പി അപ്പച്ചയും ഹിറ്റ് ചിത്രങ്ങളായിരുന്നു.


Click it and Unblock the Notifications











